ചെന്നൈ : കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വലിച്ചെറിഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. പുതുച്ചേരിയില്‍ മരിച്ച ചെന്നൈ സ്വദേശിയായ നാല്‍പ്പത്തിനാലുകാരന്റെ മൃതദേഹമാണ് വനപ്രദേശത്തെ ഒറ്റപ്പെട്ട സ്ഥലത്തെ കുഴിയില്‍ തള്ളിയത്.
സ്‌ട്രെക്ച്ചറില്‍ നിന്ന് മൃതദേഹം കുഴിയിലേക്ക് തള്ളിയിട്ടതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സുരക്ഷാ വസ്ത്രം ധരിച്ച നാല് പേര്‍ ആംബുലന്‍സില്‍ നിന്ന് മൃതദേഹം കുഴിമാടത്തിലേക്ക് വലിച്ചെറിയുന്നത് വീഡിയോയില്‍ കാണാം. 30 സെക്കന്റിനുശേഷം ഒരാള്‍ ‘മൃതദേഹം വലിച്ചെറിഞ്ഞു’ എന്ന് പറയുന്നത് കേള്‍ക്കാം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് മൃതദേഹം സംസ്‌കരിക്കുന്നതെന്നും വീഡിയോയില്‍ കാണാം. മരിച്ചയാള്‍ വെളുത്ത തുണികൊണ്ട് പൊതിഞ്ഞതാണെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ കൈകാര്യം ചെയ്യുന്ന ബാഗിലല്ലെന്നും വീഡിയോ കാണിക്കുന്നു. ശരീരം യഥാര്‍ഥത്തില്‍ എംബാം ചെയ്തതാണോയെന്ന് ഇതുവരെ വ്യക്തമല്ല.