ബില്‍ അടയ്‌ക്കാത്തതിനെ തുടര്‍ന്ന് വയോധികനെ കിടക്കയില്‍ കെട്ടിയിട്ട് ആശുപത്രി അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : ആശുപത്രി ബില്‍ അടയ്‌ക്കാത്തതിനെ തുടര്‍ന്ന് വയോധികനെ കിടക്കയില്‍ കെട്ടിയിട്ട് അധികൃതര്‍. 11,000 രൂപ ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് വയോധികന്റെ ‌ കാലുകളും കൈകളും ആശുപത്രി ഭരണകൂടം കട്ടിലില്‍ കെട്ടിയിട്ടതായി ഇയാളുടെ കുടുംബം ആരോപിച്ചു. മധ്യപ്രദേശിലെ ഷാജാപൂരിലാണ് സംഭവം.

“ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ഞങ്ങള്‍ 5000 രൂപ അടച്ചിരുന്നു. എന്നാല്‍ ചികിത്സ കുറച്ചു ദിവസം കൂടി നീണ്ടപ്പോള്‍ ബില്‍ അടയ്ക്കാന്‍ പണമില്ലായിരുന്നു”-വയോധികന്റെ മകള്‍ പറഞ്ഞു. അതേസമയം ഇദ്ദേഹത്തന് അപസ്മാര രോഗമുണ്ടെന്നും അദ്ദേഹത്തിന് പരിക്കേല്‍ക്കാതിരിക്കാനായാണ് കൈകാലുകള്‍ കെട്ടിയിട്ടതെന്ന് ആശുപത്രി അവകാശപ്പെട്ടു. ‘ഇലക്‌ട്രോലൈറ്റ് അസന്തുലിതാവസ്ഥ കാരണം അദ്ദേഹത്തിന് അപസ്മാരമുണ്ടായിരുന്നു. സ്വയം പരിക്കേല്‍പ്പിക്കാതിരിക്കാനാണ് ഞങ്ങള്‍ കെട്ടിയിട്ടത്,’- ആശുപത്രിയിലെ ഒരു ഡോക്ടര്‍ പറഞ്ഞു. മാനുഷിക പരിഗണനവെച്ച്‌ അയാളുടെ ബില്‍ എഴുതി തള്ളിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വിഷയത്തില്‍ ഇടപെടുകയും ആശുപത്രിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഷാജാപൂര്‍ ജില്ലാഭരണകൂടം ഉത്തരവിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...