പന്തളം : ഒക്ടോബര്‍ 18 ന് തോട്ടക്കോണം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പന്തളം ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപികരിച്ചു. പന്തളം നഗരസഭാ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷിന്റെ അധ്യക്ഷതയില്‍ കൂടിയ രൂപീകരണ യോഗത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ശ്രീകല പ്രവര്‍ത്തന വിശദീകരണം നടത്തി. സംഘാടക സമിതി ചെയര്‍മാനായി പന്തളം നഗരസഭ കൗണ്‍സിലര്‍ കെ.ആര്‍ വിജയകുമാറിനെയും ജനറല്‍ കണ്‍വീനറായി തോട്ടക്കോണം ജി.എച്ച്.എസ് .എസ് പ്രിന്‍സിപ്പല്‍ ജി.സുനില്‍ കുമാറിനെയും ജോയിന്റ് കണ്‍വീനര്‍മാരായി തോട്ടക്കോണം ജി.എച്ച് .എസ് .എസ് ഹെഡ് മാസ്റ്റര്‍ പി.ഉദയന്‍, തോട്ടക്കോണം ജി.എല്‍.പി.സ്‌കൂള്‍ പ്രഥമാധ്യാപിക ജി.അശ്വതി എന്നിവരെയും തെരഞ്ഞെടുത്തു.
പന്തളം നഗരസഭ വികസന സ്ഥിരം സമിതി ചെയര്‍മാര്‍ ബെന്നി മാത്യു, പന്തളം നഗരസഭ കൗണ്‍സിലര്‍ സുനിതാ വേണു, തോട്ടക്കോണം ഗവ. ജി.എച്ച് .എസ്.സ്‌കൂള്‍ പി.ടി. എ.പ്രസിഡന്റ് എം.ജി.മുരളീധരന്‍, തോട്ടക്കോണം ജി.എച്ച് .എസ്.സ്‌കൂള്‍ മനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.എച്ച്. ഷിജു, തോട്ടക്കോണം ജി.എല്‍ പി.സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ഓമനക്കുട്ടന്‍, അധ്യാപക സംഘടനാപ്രതിനിധികള്‍, ക്ലബ്ബ് കണ്‍വീനര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ മേളകള്‍ തോട്ടക്കോണം ഗവ. ഹൈസ്‌ക്കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഭാഗത്തിലും ഗണിത ശാസ്ത്രമേള തോട്ടക്കോണം ജി.എല്‍.പി.സ്‌കൂളിലും നടത്തും.