പന്തളം ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപികരിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : ഒക്ടോബര്‍ 18 ന് തോട്ടക്കോണം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പന്തളം ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപികരിച്ചു. പന്തളം നഗരസഭാ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷിന്റെ അധ്യക്ഷതയില്‍ കൂടിയ രൂപീകരണ യോഗത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ശ്രീകല പ്രവര്‍ത്തന വിശദീകരണം നടത്തി. സംഘാടക സമിതി ചെയര്‍മാനായി പന്തളം നഗരസഭ കൗണ്‍സിലര്‍ കെ.ആര്‍ വിജയകുമാറിനെയും ജനറല്‍ കണ്‍വീനറായി തോട്ടക്കോണം ജി.എച്ച്.എസ് .എസ് പ്രിന്‍സിപ്പല്‍ ജി.സുനില്‍ കുമാറിനെയും ജോയിന്റ് കണ്‍വീനര്‍മാരായി തോട്ടക്കോണം ജി.എച്ച് .എസ് .എസ് ഹെഡ് മാസ്റ്റര്‍ പി.ഉദയന്‍, തോട്ടക്കോണം ജി.എല്‍.പി.സ്‌കൂള്‍ പ്രഥമാധ്യാപിക ജി.അശ്വതി എന്നിവരെയും  തെരഞ്ഞെടുത്തു.

പന്തളം നഗരസഭ വികസന സ്ഥിരം സമിതി ചെയര്‍മാര്‍ ബെന്നി മാത്യു, പന്തളം നഗരസഭ കൗണ്‍സിലര്‍ സുനിതാ വേണു, തോട്ടക്കോണം ഗവ. ജി.എച്ച് .എസ്.സ്‌കൂള്‍ പി.ടി. എ.പ്രസിഡന്റ് എം.ജി.മുരളീധരന്‍, തോട്ടക്കോണം ജി.എച്ച് .എസ്.സ്‌കൂള്‍ മനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.എച്ച്. ഷിജു, തോട്ടക്കോണം ജി.എല്‍ പി.സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ഓമനക്കുട്ടന്‍, അധ്യാപക സംഘടനാപ്രതിനിധികള്‍, ക്ലബ്ബ് കണ്‍വീനര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ മേളകള്‍ തോട്ടക്കോണം ഗവ. ഹൈസ്‌ക്കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഭാഗത്തിലും ഗണിത ശാസ്ത്രമേള തോട്ടക്കോണം ജി.എല്‍.പി.സ്‌കൂളിലും നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...