വയനാട് : വയനാട് തരുവണയിൽ പൊള്ളലേറ്റ് മരിച്ച യുവതിയുടെ മകനെ തീവ്രവാദിയെന്ന് വിളിച്ച് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ എൻ പ്രഭാകരന്‍. പൊള്ളലേറ്റ് മരിച്ച മഫീദയെ ഭർത്താവിന്‍റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തുന്നത് മൊബൈലിൽ പിടിച്ചതിനായിരുന്നു ജില്ലാ സെക്രട്ടേറിയറ്റ് അംഗം സിപിഎം പൊതുയോഗത്തിൽ കുട്ടിയെ അധിക്ഷേപിച്ചത്. കുട്ടിയുടെ ഉമ്മ മരിച്ച് രണ്ടാഴ്ചക്കുള്ളിലായിരുന്നു തെരുവിൽ പരസ്യ അധിക്ഷേപം. എ.എൻ പ്രഭാകരനെതിരെ പോലീസിനും ചൈൽഡ് ലൈനും കുടുംബം പരാതി നൽകി.
ഭർത്താവിന്‍റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഈ മാസം രണ്ടാം തീയതിയാണ് മഫീദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ മഫീദയുടെ ഭർത്താവ് ടി കെ ഹമീദിന്‍റെ മകൻ ജാബിറിനെ പോലീസ് അറസ്റ്റു ചെയ്തിരിക്കുകയാണ്. ഡി വൈ എഫ് ഐ പുലിക്കാട് യൂണിറ്റ് സെക്രട്ടറിയാണ് അറസ്റ്റിലായ ജാബിർ.