കോന്നി : വെട്ടൂരിൽ കാറിൽ എത്തിയ അജ്ഞാത സംഘം യുവാവിനെ തട്ടി കൊണ്ട് പോയ സംഭവത്തിൽ യുവാവിനെ മർദനമേറ്റ പാടുകളോടെ കണ്ടെത്തി. തട്ടികൊണ്ട് പോയവർ ഇയാളെ മർദിച്ചതിന് ശേഷം തൃശൂരിൽ ഇറക്കി വിടുകയും ഇയാൾ അടുത്ത പോലീസ് സ്റ്റേഷനിൽ അഭയം തേടുകയും ആയിരുന്നു. തുടർന്ന് പത്തനംതിട്ടയിൽ നിന്നും പോലീസ് എത്തി ഇയാളെ കൂട്ടികൊണ്ട് വരുകയായിരുന്നു .യുവാവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ മർദനമേറ്റിട്ടുണ്ടെന്ന് ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു.
വെട്ടൂരിലെ ഹോളോ ബ്രിക്സ് കമ്പനി ഉടമയും ആയിരവില്ലൻ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റുമായ ബാബുക്കുട്ടൻ എന്ന് വിളിക്കുന്ന ചാങ്ങയിൽ വീട്ടിൽ അജേഷ് ( 40) നെ ആണ് കഴിഞ്ഞ ദിവസം കാറിൽ എത്തിയ അജ്ഞാത സംഘം വീട്ടിൽ നിന്നും തട്ടികൊണ്ട് പോയത്. സംഭവത്തിൽ വീട്ടുകാർ പ്രതിരോധിക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ ജില്ലയിലെ പോലീസ് സംഘം ഊർജിതമായി അന്വേഷണം നടത്തി. തട്ടികൊണ്ട് പോകലിന് പിന്നിൽ ഡൽഹിയിൽ വ്യവസായം നടത്തുന്ന വെട്ടൂർ സ്വദേശി ആണെന്നാണ് വിവരം.
ഡൽഹിയിൽ ഉള്ള വ്യവസായിലെ സംബന്ധിക്കുന്ന ഒരു വീഡിയോ അജേഷിന്റെ കൈവശം ഉണ്ടെന്നും ഇത് തിരികെ നൽകാൻ പല വിധ ശ്രമങ്ങൾ ഇയാൾ നടത്തിയെന്നും ഇതിന് തയ്യാറാകാത്തതിനാൽ ആണ് അജേഷിനെ തട്ടി കൊണ്ട് പോയതെന്നും ആണ് ലഭിക്കുന്ന വിവരം. എന്നാൽ ഇയാളിൽ നിന്നും മൊബൈൽ ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന് പിന്നിൽ വെട്ടൂർ സ്വദേശിയായ ഡൽഹി വ്യവസായിയുടെ മരുമകനും ഗോവയിൽ മദ്യ കമ്പനി ഉടമയുമായ ആളാണെന്ന് പറയപ്പെടുന്നു. സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]