ചിറ്റാര്‍ : ചിറ്റാർ വയ്യാറ്റുപുഴ നിവാസികളുടെ ശാപമായി പന്നിഫാം. 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ ഫാമിന് ലൈസന്‍സും ഇല്ല. നിരന്തരം പരാതികള്‍ നൽകിയിട്ടും പഞ്ചായത്ത് അധികൃതർ നടപടി എടുക്കാതായതോടെ 5 വീട്ടുകാരാണ് ഇവിടെനിന്നും സ്ഥലം വിറ്റുപോയത്. പന്നിഫാമിലെ മാലിന്യം കക്കാട്ടാറിലേക്ക് ഒഴുക്കിവിടുന്നത് മൂലം ആറിന്റെ തീരത്ത് താമസിക്കുന്നവരും ദുരിതത്തിലാണ്. വയ്യാറ്റുപുഴ വില്ലൂന്നിപ്പാറയിലാണ് അനധികൃതപന്നി ഫാം പ്രവർത്തിക്കുന്നത്.
കഴിഞ്ഞദിവസം നാട്ടുകാരുടെ പരാതിയിൽ പരിശോധനയ്ക്ക് എത്തിയ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും പന്നി ഫാമിലെ ദുർഗന്ധത്തെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടൂ. ഇതോടെ പരിശോധനകൾ അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി. ശാസ്ത്രീയമല്ലാത്ത രീതിയിൽ ഫാമിൽ മാലിന്യങ്ങൾ കൂട്ടിയിടുകയും മലിനജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടുകയുമാണ് ചെയ്യുന്നത്. ഫാമിനെതിരെ പരാതി നൽകുന്ന നാട്ടുകാരെ ഫാമുടമയുടെ ജോലിക്കാർ ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്. ലൈസൻസില്ലാതെ ഇത്രനാളും ഫാം പ്രവർത്തിച്ചിട്ടും നാട്ടുകാരുടെ പരാതിയിൽ നടപടി എടുക്കാത്തതിന്റെ കാരണം ദുരൂഹമെന്നാണ് നാട്ടുകാരുടെ ആരോപണം.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.