തിരുവനന്തപുരം : കളിത്തോക്കിലെ പ്ലാസ്റ്റിക് ബുള്ളറ്റ് വിഴുങ്ങി അസ്വസ്ഥത പ്രകടിപ്പിച്ച അരോന മത്സ്യത്തെ പരിശോധനയ്ക്ക് വിധേയമാക്കി എക്‌സ്‌റേ എടുത്തു. തിരുവനന്തപുരം പിഎംജിയിലെ ജില്ലാ വെറ്റിനറി ആശുപത്രിയില്‍ ഡോ.അഭിലാഷിന്‍റെ നേതൃത്വത്തിലാണ് രണ്ട് വയസുള്ള അരോന മത്സ്യത്തിന്‍റെ എക്‌സ്‌റേയെടുത്തത്. ശസ്ത്രക്രിയ നടത്തി ബുള്ളറ്റ് പുറത്തെടുക്കാനായാണ് എക്‌സ്‌റേ എടുത്തത്. എന്നാല്‍ മത്സ്യം സ്വയം പ്ലാസ്റ്റിക് ബുള്ളറ്റ് ഛര്‍ദിച്ചുകളയുകയായിരുന്നു. കേരളത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു മത്സ്യത്തെ എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്ന് ഡോ.അഭിലാഷ് പറഞ്ഞു.
കഴക്കൂട്ടം സൈനിക് സ്‌കൂളിന് സമീപത്തുള്ള ശ്രീദേവി എന്നയാളുടെ മീനൂട്ടിയെന്ന് പേരിട്ട് വിളിക്കുന്ന അരോന മത്സ്യമാണ് പ്ലാസ്റ്റിക് ബുള്ളറ്റ് വിഴുങ്ങിയത്. ശ്രീദേവിയുടെ ചെറുമകന്‍ കളിച്ചുകൊണ്ടിരിക്കെ പ്ലാസ്റ്റിക് തോക്കില്‍ നിന്നും ബുള്ളറ്റ് അബദ്ധത്തില്‍ ഫിഷ് ടാങ്കിലേക്ക് വീഴുകയായിരുന്നു. വീട്ടുകാര്‍ ഇത് ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് ആഹാരം കഴിക്കാതെ മത്സ്യം അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്ന് ചെറുമകന്‍ ബുള്ളറ്റിന്‍റെ കാര്യം ശ്രീദേവിയെ അറിയിക്കുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.