ചരിഞ്ഞ കാട്ടാനയുടെ കൊമ്പുകള്‍ കവര്‍ന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: ചരിഞ്ഞ കാട്ടാനയുടെ കൊമ്പുകള്‍ കവര്‍ന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പിടിയില്‍.
ബൈസണ്‍വാലി മുന്‍ പഞ്ചായത്ത് പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായ പീര്‍ മുഹമ്മദ് ബാഷ (54)യാണ് അറസ്റ്റിലായത്. കേസില്‍ പ്രതികളും ഇയാളുടെ സുഹൃത്തുക്കളുമായ മൂന്ന് ഇടുക്കി സ്വദേശികള്‍ക്കും എസ്‌റ്റേറ്റ് ഉടമയ്ക്കുമായുള്ള തെരച്ചില്‍ ശക്തമാക്കി. മേപ്പാടി റേഞ്ചിലെ തൊള്ളായിരം കാട്ടിമറ്റം വനത്തില്‍ ചരിഞ്ഞ കാട്ടാനയുടെ കൊമ്പുകളാണ് പ്രതികള്‍ മോഷ്ടിച്ചത്. ആനകള്‍ തമ്മില്‍ കുത്തുകൂടിയതിനെത്തുടര്‍ന്ന് പരുക്കേറ്റാണു കൊമ്പന്‍ ചരിഞ്ഞത്. വനത്തില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്ന വിവരമറിഞ്ഞു വനപാലകര്‍ സ്ഥലത്ത് എത്തിയപ്പോഴാണു കൊമ്പുകളില്ലാതെ ആനയുടെ ജഡം അഴുകിയ നിലയില്‍ കണ്ടത്.

കൊമ്പു കണ്ടെത്താന്‍ തൊള്ളായിരം ഭാഗത്തെ തോട്ടം തൊഴിലാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെക്കുറിച്ചു സൂചന ലഭിച്ചത്. കാട്ടാന ചരിഞ്ഞ വിവരം അറിഞ്ഞ പ്രതികള്‍ സംഭവസ്ഥലത്തു പോയിരുന്നെന്ന സൂചനലഭിച്ചു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ എമറാള്‍ഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍നിന്ന് ആനക്കൊമ്പുകള്‍ സഹിതം പീര്‍ മുഹമ്മദിനെ പിടികൂടുകയായിരുന്നു. ആനക്കൊമ്പ് കടത്താന്‍ ഉപയോഗിച്ച ജീപ്പും കസ്റ്റഡിയിലെടുത്തു. സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...