ന്യൂഡല്‍ഹി : ആപ്പിളിന് എതിരെ അനലിസ്റ്റുകള്‍ രംഗത്ത്.വരാനിരിക്കുന്ന ഐഫോണ്‍ 14-ന് വേണ്ടിയുള്ള ചില പിന്‍ ക്യാമറ ലെന്‍സുകള്‍ വിതരണക്കാരനായ ജീനിയസില്‍ നിന്ന് കുപെര്‍ട്ടിനോ കമ്ബനി വാങ്ങിയതായാണ് പറയപ്പെടുന്നത്. ഈ ലെന്‍സുകള്‍ക്ക് “കോട്ടിംഗ്-ക്രാക്ക് ഗുണമേന്മ പ്രശ്‌നങ്ങള്‍” ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
ആപ്പിളിന്റെ വിതരണക്കാരിൽ ഒരാളായ ജീനിയസിൽ നിന്ന് ലഭിച്ച ഐഫോൺ 14 പിൻ ക്യാമറ ലെൻസുകൾക്ക് കോട്ടിംഗ്-ക്രാക്ക് ഗുണനിലവാര പ്രശ്‌നങ്ങളുണ്ടെന്ന് ടിഎഫ് ഇന്റർനാഷണൽ സെക്യൂരിറ്റീസ് അനലിസ്റ്റ് മിംഗ്-ചി കുവോയാണ് ട്വീറ്റ് ചെയ്തത്. ആപ്പിളിന്റെ ഹാൻഡ്‌സെറ്റിന്റെ പ്രൊഡക്ഷൻ വൈകുന്നത് ഒഴിവാക്കാൻ കമ്പനിയുടെ വിതരണക്കാരിൽ ഒരാളായ ലെൻസ് നിർമ്മാതാക്കളായ ലാർഗന് ഏകദേശം 10 ദശലക്ഷം ലെൻസുകളുടെ ഓർഡർ ഇതിനകം കൈമാറിയിട്ടുണ്ടെന്നും കുവോ ട്വീറ്റിൽ പരാമർശിക്കുന്നുണ്ട്. ജീനിയസിന്റെ ലെൻസുകളിലെ കോട്ടിംഗ് ക്രാക്ക് പ്രശ്‌നങ്ങൾ പരിഹരിക്കാൻ രണ്ട് മാസത്തിലധികം സമയമെടുത്തേക്കും. അങ്ങനെയാണെങ്കിൽ ഐഫോൺ 14 ലെൻസുകൾക്കായി ആപ്പിളിൽ നിന്ന് ലാർഗന് കൂടുതൽ ഓർഡറുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും ട്വിറ്റിൽ സൂചിപ്പിക്കുന്നു.