നാവ് മുറിച്ച്, ടാറ്റൂ ചെയ്ത് റീൽസ് തയ്യാറാക്കുന്ന സംഘം കൂടുതൽ ടാറ്റൂ പാർലർ തുടങ്ങാൻ പദ്ധതിയിട്ടതായി സൂചന

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തിരുച്ചിറപ്പള്ളിയിൽ നാവ് മുറിച്ച്, ടാറ്റൂ ചെയ്ത് റീൽസ് തയ്യാറാക്കുന്ന സംഘം കൂടുതൽ ജില്ലകളിൽ ടാറ്റൂ പാർലർ തുടങ്ങാൻ പദ്ധതിയിട്ടതായി സൂചന. അറസ്റ്റിലായ ടാറ്റൂ സെന്റർ ഉടമ ഹരിഹരന്റെ ഗുണ്ടാ ബന്ധത്തിലും പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കണ്ണിൽ പച്ചകുത്തി, ദേഹമാകെ ടാറ്റൂകളുമായി റീൽസിലൂടെ ലൈക്കുകൾ വാരിക്കൂട്ടുന്ന ഇൻസ്റ്റഗ്രാം സ്റ്റാറും ഏലിയൻ ഇമോ ടാറ്റൂ പേജിലെ വീഡിയോകളിലൂടെ താരമായ തിരുച്ചിറപ്പള്ളി ചിന്താമണി സ്വദേശി ഹരിഹരന്റെ നാവുപിളർത്തൽ റീൽ വൈറലായതോടെയാണ് പിടിവീണത്. പാമ്പിന്റെയും സിംഹത്തിന്റെയും രൂപത്തിൽ നാവ് മുറിച്ച് നൽകിയിരുന്നത് ടാറ്റൂ സെന്റർ ഉടമ ഹരിഹരനും സഹായി ജയരാമനും ചേർന്നാണെന്നും പോലീസ് പറയുന്നു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ശസ്ത്രക്രിയ ഉപകരണങ്ങളും അനസ്തേഷ്യ മരുന്നുകളും കണ്ടെടുത്തു. മെഡിക്കൽ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഇവർക്ക് ശസ്ത്ക്രിയക്ക് സമാനമായ സജ്ജീകരണങ്ങൾ ഒരുക്കിയവർക്കായും പോലീസ് അന്വേഷണം ഊർജിതമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...