ആനന്ദപ്പള്ളി: സന്തോഷ് വായനശാലയിൽ നടന്ന ലഹരി വിരുദ്ധ സദസ് ഫാ.വർഗീസ് ബ്ലാഹേത്ത് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വര്‍ദ്ധിച്ചുവരുന്ന ലഹരി – മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ലഹരി വർജ്ജന മിഷന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിപാടി നടത്തിയത്. ജില്ലാ നർകോട്ടിക് സെൽ പ്രിവൻറ്റീവ് ഓഫീസർ ബിനു വർഗീസ് മയക്കുമരുന്നിന്റെ ഉപയോഗത്തെക്കുറിച്ചും അതിന്റെ ദൂഷ്യവശങ്ങളും നിയന്ത്രണ മാർഗങ്ങളെക്കുറിച്ചും ക്ലാസ്സ് എടുത്തു.
വായനശാലയുടെയും റസിഡന്റ് അസോസിയേഷനുകളുടെയും നേതൃത്വത്തിൽ ലഹരി – മയക്കുമരുന്നിനെതിരെ കൂടുതല്‍ പ്രചാരണങ്ങള്‍ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വി എൻ മോഹൻദാസ്, അടൂർ നഗരസഭ കൗൺസിലർമാരായ രമേശ് വാഴ് വേലിൽ, രാജി ചെറിയാൻ, സ്റ്റാൻലി വി കെ, പ്രൊഫ. രാജു തോമസ്, ഗിരീഷ് കുമാർ, എ ആർ രാമചന്ദ്രൻ, വിനോദ് വാസുകുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.