അഞ്ചല്‍: ക്വാറന്‍റീന്‍ സെന്‍ററിലെ കെയര്‍ടേക്കറെ മര്‍ദ്ദിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അഞ്ചല്‍ ആര്‍.ഒ ജംങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പെയ്ഡ് ക്വാറന്‍റീന്‍ കെയര്‍ടേക്കറും അഞ്ചല്‍ ഗവ. വെസ്റ്റ് സ്കൂളിലെ ജീവനക്കാരനുമായ പനച്ചവിള സിന്ധു ഭവനില്‍ സജുകുമാറിനെ (42) യാണ് ആക്രമിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് പനയഞ്ചേരി നാരയണീയത്തില്‍ അരുണ്‍ (37), പനയഞ്ചേരി വടക്കേവിള വീട്ടില്‍ സിബു (37), അഞ്ചല്‍ പനയഞ്ചേരി വടക്കേടത്ത് മഠത്തില്‍ സലിന്‍ ശങ്കര്‍ (20)എന്നിവരെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ക്വാറന്‍റീന്‍ കേന്ദ്രത്തിന് സമീപത്തെ ഹോട്ടലില്‍ ഭക്ഷണം വാങ്ങാനെത്തിയവര്‍ ക്യൂ പാലിക്കാനാവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണകാരണമെന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു.