Wednesday, April 16, 2025 4:55 pm

പങ്കാളി തീവെച്ചു കൊന്ന ആതിരയുടെ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ജില്ല ശിശുക്ഷേമ സമിതി ഏറ്റെടുത്തു

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍ : ഇടമുളയ്ക്കല്‍ ഷാന്‍ മന്‍സിലില്‍ കൂടെ താമസിച്ചിരുന്ന യുവാവ് തീവെച്ചു കൊന്ന ആതിര (28)യുടെയും തീ വെച്ചപ്പോള്‍ പൊള്ളലേറ്റു ചികിത്സയിലുള്ള ഷാനവാസി​ന്റെയും മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ജില്ല ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ഷാനവാസിന്റെ രക്ഷാകര്‍ത്താക്കളില്‍ നിന്നാണ് കുട്ടിയെ അധികൃതര്‍ ഏറ്റെടുത്തത്.

മാതാവ് കൊല്ലപ്പെടുകയും പിതാവ് പോലീസ് കസ്​റ്റഡിയിലാവുകയും ചെയ്ത വിവരം അന്വേഷണസംഘം ജില്ല ശിശുക്ഷേമ സമിതി അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്നാണ് നടപടി. തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷാനവാസിനെ അപകടനില തരണം ചെയ്തതിനെത്തുടര്‍ന്ന് അറസ്​റ്റ്​ രേഖപ്പെടുത്തി പോലീസ് സെല്ലിലേക്ക് മാറ്റി. ആതിരയുടെ മാതാവ് അമ്പിളിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷാനവാസിനെതിരെ കൊലക്കുറ്റത്തിന്​ കേസെടുത്തിട്ടുണ്ട്​.

കൊല്ലം ജില്ല ശിശുക്ഷേമ സമിതി വൈസ് ചെയര്‍മാന്‍ ഷൈന്‍ ദേവ്, അഞ്ചല്‍ പോലീസ് സ്​റ്റേഷനിലെ എസ്.ഐ അലക്സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുഞ്ഞിനെ ഏറ്റെടുത്തത്. പുനലൂര്‍ ഡിവൈ.എസ്.പി എം.എസ്. സന്തോഷിനാണ് അന്വേഷണച്ചുമതല. ഷാനവാസിന് ആദ്യ വിവാഹത്തില്‍ എട്ട്​ വയസ്സുള്ള മകനും നാല്​ വയസ്സുള്ള മകളുമുണ്ട്. മകന്‍ ഷാനവാസി​ന്റെ പിതാവി​ന്റെ സംരക്ഷണത്തിലും മകള്‍ ഷാനവാസി​ന്റെ ആദ്യ ഭാര്യയുടെ മാതാവി​ന്റെ സംരക്ഷണയിലുമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചൈനയ്ക്കുള്ള ഇറക്കുമതി തീരുവ 245 ശതമാനമായി ഉയർത്തി ട്രംപ്

0
വാഷിങ്ടൺ: ചൈനീസ് ഇറക്കുമതികൾക്കുള്ള തീരുവ ഉയർത്തി അമേരിക്ക. 245% തീരുവയാണ് ചൈനീസ്...

നിർമാണം കരാറായിട്ട് മാസങ്ങൾ ; റാന്നി ഗവ. ഐടിഐ കെട്ടിടത്തിന്റെ പണി തുടങ്ങിയിട്ടില്ല

0
റാന്നി : നിർമാണം കരാറായി മാസങ്ങൾ കഴിഞ്ഞിട്ടും ഗവ. ഐടിഐ...

കെ കെ രാഗേഷിനെ അഭിനന്ദിച്ച ദിവ്യ എസ്‌ അയ്യരെ അധിക്ഷേപിച്ച്‌ കെ മുരളീധരൻ

0
തിരുവനന്തപുരം: കെ കെ രാഗേഷിനെ അഭിനന്ദിച്ച ദിവ്യ എസ്‌ അയ്യർ ഐഎഎസിനെ...