വാക്സിനേഷനിൽ റെക്കോർഡിട്ട് ആന്ധ്രാപ്രേദേശ്

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ആന്ധ്രാപ്രദേശ്. ഒറ്റ ദിവസം ഏറ്റവും കൂടുതൽ പേർക്ക് വാക്സീൻ നൽകുന്ന സംസ്ഥാനമെന്ന റെക്കോർഡാണ് ആന്ധ്ര സ്വന്തമാക്കിയിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് എട്ടു വരെയുള്ള കണക്കുകൾ പ്രകാരം ഒറ്റദിവസം 13 ലക്ഷം പേർക്കാണ് വാക്സീൻ ലഭിച്ചത്.

മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ രാത്രി ഒൻപതു വരെ നീണ്ടുനിന്ന മെഗാ വാക്സീൻ യജ്ഞത്തിന്റെ ഭാഗമായാണ് ആന്ധ്ര ഇത്രയധികം ആളുകൾക്ക് സമയബന്ധിതമായി വാക്സീൻ ലഭ്യമാക്കിയത്. ഇതോടെ സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടി കവിഞ്ഞു.

13 ജില്ലകളിലെ 2000 കേന്ദ്രങ്ങളിലായി ഞായറാഴ്ച രാവിലെ ആറു മുതലാണ് മെഗാ വാക്‌സിനേഷന്‍ ആരംഭിച്ചത്. ആരോഗ്യപ്രവർത്തകരുടെയും കോവിഡ് വൊളന്റീയർമാരുടെയും സഹകരണമാണ് ഈ യജ്ഞം വിജയിപ്പിച്ചതെന്ന് സർക്കാർ പറഞ്ഞു. 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുള്ള അമ്മമാർക്കും മുൻഗണന നൽകിയാണ് വാക്സിനേഷൻ നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...