Wednesday, July 2, 2025 10:41 am

ഉത്ര കൊലക്കേസില്‍ കുറ്റപത്രം ഈ ആഴ്ച സമർപ്പിക്കും ; പ്രതിപ്പട്ടികയിൽ ഭര്‍ത്താവ് സൂരജ് മാത്രം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഉത്ര കൊലക്കേസില്‍ കുറ്റപത്രം ഈ ആഴ്ച സമർപ്പിക്കാനിരിക്കെ കേസിൽ പ്രതി ചേര്‍ത്തിട്ടുള്ളത് ഭര്‍ത്താവ് സൂരജിനെ മാത്രം. ഗാര്‍ഹിക പീഢനവുമായി ബന്ധപ്പെട്ട ഒരു കേസിനുകൂടി കുറ്റപത്രം തയ്യാറാക്കുന്നുണ്ട്. ഇതില്‍ സൂരജിന് പുറമെ പിതാവ് സുരേന്ദ്രനെയും അമ്മ രേണുകയേയും പ്രതി ചേർക്കും.

കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന്‍റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ. അശോകന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട്, ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട്, സൈബര്‍ റിപ്പോര്‍ട്ട് എന്നിവയടക്കം ശാസ്ത്രീയ തെളിവുകളും ഉത്രയെ കടിച്ച മൂര്‍ഖന്‍ പാമ്പിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുമടക്കമുള്ള തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു.

സംസ്ഥാനത്തെ എല്ലാ ഇനങ്ങളിലുമുള്ള പാമ്പുകളുടെ രീതികളും വിഷവും സംബന്ധിച്ച വിവരങ്ങളും കുറ്റപത്രത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിക്കുന്നുണ്ട്. സൂരജിന് അണലിയെ വിറ്റ പാമ്പുപിടിത്തക്കാരന്‍ സുരേഷിനെ കേസില്‍ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്. കേസില്‍ പ്രത്യേക അഭിഭാഷകനെ സര്‍ക്കാര്‍ നിയോഗിച്ചു. അഞ്ചല്‍ ഏറം സ്വദേശിയായ ഉത്ര കഴിഞ്ഞ മെയ് ഏഴിനാണ് പാമ്പുകടിയേറ്റ് മരിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂർ മാങ്ങാട്ടിടത്ത് കണ്ടെത്തിയ ബോംബുകൾ ഇന്ന് നിർവീര്യമാക്കും

0
കണ്ണൂർ : കണ്ണൂർ മാങ്ങാട്ടിടത്ത് കണ്ടെത്തിയ ബോംബുകൾ ഇന്ന് നിർവീര്യമാക്കും. പഴക്കമുള്ള...

കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു

0
കോന്നി : കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു. ഇന്ന്...

തിരുവല്ല എസ്.എൻ.ഡി.പി പടിഞ്ഞാറ്റുശേരി ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്ഞം നടന്നു

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം പടിഞ്ഞാറ്റുശേരി 1880 ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്ഞം...

ജോയിന്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സമയ ബന്ധിതമായി...