തണ്ണിത്തോട് : അറ്റകുറ്റപ്പണികളില്ലാതെ കിടക്കുന്ന അഞ്ചുകുഴി – കുടപ്പനക്കുളം റോഡിൽ യാത്ര ദുഷ്കരം. മെറ്റൽ ഇളകിത്തെറിച്ചും കുഴികളായും വനഭാഗത്തെ 2.5 കിലോമീറ്റർ റോഡാണ് തകർച്ച നേരിടുന്നത്. അറ്റകുറ്റപ്പണികളില്ലാതായിട്ട് 2 ദശകത്തിലേറെയായി. വനത്താൽ ചുറ്റപ്പെട്ട കുടപ്പനക്കുളം, കട്ടച്ചിറ പ്രദേശങ്ങളിലെ ഒട്ടേറെ കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന റോഡാണ് വനംവകുപ്പിന്‍റെ അവഗണനയിൽ അറ്റകുറ്റപ്പണികളില്ലാതെ തകർന്നത്.
റാന്നി, കോന്നി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തണ്ണിത്തോട് – മണിയാർ റോഡിന്‍റെ ഭാഗമാണിത്. തണ്ണിത്തോട് പഞ്ചായത്തിലെ അഞ്ചുകുഴി മുതൽ റോഡ് സഞ്ചാരയോഗ്യമാണ്. വനഭാഗം ഒഴികെ കുടപ്പനക്കുളം മുതലും സഞ്ചാരയോഗ്യമാണ്. വനഭാഗത്തെ റോഡിന്‍റെ തകർച്ച കാരണം കട്ടച്ചിറ, കുടപ്പനക്കുളം പ്രദേശങ്ങളിലെ നാനൂറിലേറെ കുടുംബങ്ങൾ ഏറ്റവും അടുത്ത തണ്ണിത്തോട് മേഖലയിലേക്കു യാത്രാസൗകര്യമില്ലാതെ ഒറ്റപ്പെടുന്നു.
വർഷങ്ങൾക്ക് മുമ്പ് പത്തനംതിട്ടയിൽ നിന്ന് മണിയാർ, കുടപ്പനക്കുളം വഴി തണ്ണിത്തോട് മേടപ്പാറയിലേക്കു ബസ് സർവീസ് നടത്തിയിരുന്നു. റോഡ് തകർച്ചയെത്തുടർന്ന് സർവീസ് നിർത്തി. 2 വർഷം മുൻപു കുടപ്പനക്കുളം, കട്ടച്ചിറ നിവാസികൾ റോഡിലെ കുഴികൾ നികത്തി സഞ്ചാരയോഗ്യമാക്കിയിരുന്നെങ്കിലും മഴയെത്തുടർന്ന് പിന്നീട് തകർച്ചയിലായി. വനംവകുപ്പിന്‍റെ അധീനതയിലുള്ള അഞ്ചുകുഴി – കുടപ്പനക്കുളം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കോന്നി മണ്ഡലത്തിലെ കട്ടച്ചിറ ചിറ്റാർ വില്ലേജിലും കുടപ്പനക്കുളം തണ്ണിത്തോട് വില്ലേജിലുമാണ് ഉൾപ്പെടുന്നത്. ഇവർക്ക് താലൂക്ക് ആസ്ഥാനമായ കോന്നിയിലേക്ക് പോകാനുള്ള എളുപ്പ മാർഗമാണ് തകർച്ച കാരണം തടസ്സപ്പെടുന്നത്. കുടപ്പനക്കുളം നിവാസികൾക്ക് തണ്ണിത്തോട് വില്ലേജ് ഓഫിസിൽ എത്തണമെങ്കിൽ കട്ടച്ചിറ വഴി ചിറ്റാർ – തണ്ണിത്തോട് റോഡിലെ നീലിപിലാവിൽ എത്തി ചുറ്റിക്കറങ്ങി പോകണം.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.