യാത്രക്കിടെ തുറിച്ച് നോക്കി ; മാധ്യമപ്രവർത്തക ഊബർ ഓട്ടോ ഡ്രൈവർക്കെതിരെ പരാതി നൽകി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: യാത്ര ചെയ്യുന്നതിനിടെ ഊബർ ഓട്ടോയുടെ ഡ്രൈവർ തന്നെ അപമാനിച്ചെന്ന് മാധ്യമപ്രവർത്തകയുടെ പരാതി. സംഭവത്തിന്റെ വീഡിയോയും അവർ പങ്കുവെച്ചു. പ്രമുഖ മാധ്യമ സ്ഥാപനത്തിലെ മാധ്യമപ്രവർത്തകയായ യുവതി ന്യൂ ഫ്രണ്ട്സ് കോളനിയിലെ വസതിയിൽ നിന്ന് ഊബർ ഓട്ടോയിൽ കയറി മാളവ്യ നഗറിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. വിനോദ് കുമാർ എന്ന ഡ്രൈവർ ഓട്ടോയുടെ സൈഡ് മിററിലൂടെ തന്നെ മോശമായ രീതിയിൽ യാത്രയിലുടനീളം തുറിച്ചു നോക്കിയെന്നാണ് പരാതിയിൽ പറയുന്നത്.

ഊബറിന്റെ സുരക്ഷാ സംവിധാനം ഉപയോ​ഗിച്ച് പരാതിപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് യുവതി പറഞ്ഞു. വീട്ടിൽ നിന്ന് ഒരു സുഹൃത്തിന്റെ സ്ഥലത്തേക്ക് ഊബർ ഓട്ടോ പിടിച്ചു. യാത്രക്കിടെ ഡ്രൈവർ ഓട്ടോയുടെ സൈഡ് മിററിലൂടെ നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. കണ്ണാടിയുടെ കാഴ്ചയിൽ നിന്ന് മാറിയിരുന്നപ്പോൾ ഇയാൾ പിന്നിലോട്ട് നിരന്തരം നോക്കി അപമാനിക്കുകയും ഭയപ്പെടുത്തുകയും ചെയ്തെന്ന് യുവതി പരാതിപ്പെട്ടു. ഊബറിന്റെ സുരക്ഷാ ഫീച്ചർ ഉപയോഗിക്കാൻ നമ്പർ ഡയൽ ചെയ്തപ്പോൾ ഓഡിയോ വ്യക്തമല്ലെന്നാണ് പറ‍ഞ്ഞത്.

പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ പ്രശ്നമല്ലെന്നായിരുന്നു ഡ്രൈവറുടെ പ്രതികരണം. വീണ്ടും വിളിച്ചപ്പോൾ മോശം നെറ്റ്വർക്ക് കാരണം കണക്ട് ചെയ്യാനായില്ലെന്നും ഇവർ ട്വീറ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ ഷൂട്ട് ചെയ്യുകയും ഡ്രൈവറുടെ ചിത്രം ട്വിറ്റർ ഹാൻഡിലിൽ ഷെയർ ചെയ്യുകയും ചെയ്തു. മാർച്ച് ആറിനകം ദില്ലി പോലീസിൽ നിന്ന് നടപടിയുടെ വിശദാംശം ഡിസിഡബ്ല്യു ആവശ്യപ്പെട്ടിട്ടുണ്ട്. ‌ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ കൈമാറാനും കുറ്റാരോപിതനായ ഓട്ടോ ഡ്രൈവർക്കെതിരെ പോലീസ് സ്വീകരിച്ച നടപടി വ്യക്തമാക്കാനും ഡിസിഡബ്ല്യു ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...