ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്‍റില്‍ തീപിടുത്തമുണ്ടായത് കരാര്‍ കമ്പനിയുടെ കാലാവധി തീര്‍ന്നതിന്‍റെ പിറ്റേന്ന് ; കരാര്‍ നീട്ടിക്കിട്ടാനായി മന:പൂര്‍വം തീപിടുത്തം ഉണ്ടാക്കിയതാകാമെന്ന് സി.പി.ഐ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്‍റില്‍ തീപിടുത്തമുണ്ടായത് കരാര്‍ കമ്പനിയുടെ കാലാവധി തീര്‍ന്നതിന്‍റെ പിറ്റേന്ന്. കരാര്‍ നീട്ടിക്കിട്ടാനായി മന:പൂര്‍വം തീപിടുത്തം ഉണ്ടാക്കിയതാകാമെന്ന് സി.പി.ഐ. കൗണ്‍സിലര്‍ സി.എ. ഷക്കീര്‍ ആരോപിച്ചു. ടെന്‍ഡര്‍ നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ പോലും മേയര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

കരാര്‍ നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് അവര്‍ എല്ലാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കും കത്തു നല്‍കിയിരുന്നു. ഫെബ്രുവരി രണ്ടിന് കൗണ്‍സില്‍ ടെന്‍ഡര്‍ നടപടിയ്ക്ക് അനുമതി നല്‍കിയെങ്കിലും ഇതുവരെ ഫയല്‍ നീങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലുള്ള കരാര്‍ നീട്ടിക്കിട്ടാനും ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കാനും തീപിടുത്തം ഉണ്ടാക്കിയതാകാം. ഇതിനുപിന്നില്‍ ആരാണെന്ന് കൗണ്‍സില്‍ കൂടിയ ശേഷമേ അറിയാനാകൂ ഷക്കീര്‍ പറഞ്ഞു.

ഇത് വളരെ ഗുരുതരമായിട്ടുള്ള പ്രശ്‌നമാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചാലും മേയര്‍ കൃത്യമായ മറുപടി നല്‍കുന്നില്ല. ഘടകകക്ഷിയെന്ന നിലയില്‍ സി.പി.ഐയുമായി ചര്‍ച്ച നടത്താന്‍ പോലും മേയര്‍ തയ്യാറാകാത്ത സാഹചര്യമാണുള്ളത് സി.എ.ഷക്കീര്‍ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടാണ് ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റില്‍ തീപിടുത്തമുണ്ടായത്. തീ ഇപ്പോഴും പൂര്‍ണമായി നിയന്ത്രണത്തിലാക്കാനായിട്ടില്ല.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

0
കൊച്ചി: സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അന്‍സിബ...

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...