പത്തനംതിട്ട : ജില്ലയിലെ വിവിധ സ്പെഷ്യൽ സ്കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത ഒപ്പം – 2023 സ്നേഹസംഗമവും കലാപരിപാടികളും തിരുവല്ലയിൽ നടന്നു. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ശാരീരികവും മാനസികവുമായി വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടത്തുന്ന ഈ പരിപാടി പ്രശംസനീയവും സമൂഹത്തിന് മാതൃകയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള കുട്ടികളുടെയും അവർ പഠിക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും ഉന്നമനത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ചടങ്ങിൽ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. എം.സലീം സ്വാഗത പ്രസംഗം നടത്തി.
മാത്യൂ റ്റി.തോമസ് എം.എൽ.എ., അക്കീരമൺ കാളിദാസൻ ഭട്ടതിരി, ഇമാം കെ.ജെ സലിം സഖാഫി, സബ് കളക്ടർ സഫ്ന നസ്സിറുദ്ദീൻ, ഡോ.ഏബ്രഹാം കലമണ്ണിൽ, ഡോ. സി.വി. വടവന, ഡോ.സജി കുര്യൻ, ആർ.ജയകുമാർ, ഷാജി തിരുവല്ല ,പി.എം.അനിൽ ,സാമുവൽ ചെറിയാൻ, മാത്യൂസ് ജേക്കബ്, സിസ്റ്റർ മെർസിലിറ്റ്, വിനോദ് തിരുമൂലപുരം, ഷിബു പുതുക്കേരിൽ, ബാബു കല്ലിങ്കൽ, ഇ.എ.ഏലിയാസ്, അബിൻ ബക്കർ ,വർഗീസ് പരിയാരത്ത് എന്നിവർ പ്രസംഗിച്ചു. ക്രിസ്തുമസ് – പുതുവത്സര ഭീമൻ കേക്ക് കട്ടിങ്ങ് ഗവർണർ നിർവ്വഹിച്ചു. തുടർന്ന് പ്രശസ്ത സിനിമാ-സീരിയൽ താരങ്ങൾ പങ്കെടുത്ത കലാ പരിപാടികളും വിവിധ സ്കൂളുകളിൽ നിന്നുള്ള .ഭിന്നശേഷിക്കാരായ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും നടത്തി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സത്യം മിനിസ്ട്രീസിൻ്റെ സമ്മാനങ്ങൾ സബ് കളക്ടർ വിതരണം ചെയ്തു.