ഒപ്പം – 2023 ഭിന്നശേഷി കുട്ടികളോടുള്ള കരുതലിൻ്റെ സന്ദേശം – ഗവർണർ പി.എസ് ശ്രീധരൻപിളള

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ വിവിധ സ്പെഷ്യൽ സ്കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത ഒപ്പം – 2023 സ്നേഹസംഗമവും കലാപരിപാടികളും തിരുവല്ലയിൽ നടന്നു. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ശാരീരികവും മാനസികവുമായി വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടത്തുന്ന ഈ പരിപാടി പ്രശംസനീയവും സമൂഹത്തിന് മാതൃകയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള കുട്ടികളുടെയും അവർ പഠിക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും ഉന്നമനത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ചടങ്ങിൽ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. എം.സലീം സ്വാഗത പ്രസംഗം നടത്തി.

മാത്യൂ റ്റി.തോമസ് എം.എൽ.എ., അക്കീരമൺ കാളിദാസൻ ഭട്ടതിരി, ഇമാം കെ.ജെ സലിം സഖാഫി, സബ് കളക്ടർ സഫ്ന നസ്സിറുദ്ദീൻ, ഡോ.ഏബ്രഹാം കലമണ്ണിൽ, ഡോ. സി.വി. വടവന, ഡോ.സജി കുര്യൻ, ആർ.ജയകുമാർ, ഷാജി തിരുവല്ല ,പി.എം.അനിൽ ,സാമുവൽ ചെറിയാൻ, മാത്യൂസ് ജേക്കബ്, സിസ്റ്റർ മെർസിലിറ്റ്, വിനോദ് തിരുമൂലപുരം, ഷിബു പുതുക്കേരിൽ, ബാബു കല്ലിങ്കൽ, ഇ.എ.ഏലിയാസ്‌, അബിൻ ബക്കർ ,വർഗീസ് പരിയാരത്ത് എന്നിവർ പ്രസംഗിച്ചു. ക്രിസ്തുമസ് – പുതുവത്സര ഭീമൻ കേക്ക് കട്ടിങ്ങ് ഗവർണർ നിർവ്വഹിച്ചു. തുടർന്ന് പ്രശസ്ത സിനിമാ-സീരിയൽ താരങ്ങൾ പങ്കെടുത്ത കലാ പരിപാടികളും വിവിധ സ്കൂളുകളിൽ നിന്നുള്ള .ഭിന്നശേഷിക്കാരായ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും നടത്തി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സത്യം മിനിസ്ട്രീസിൻ്റെ സമ്മാനങ്ങൾ സബ് കളക്ടർ വിതരണം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...