മുൻ സൈനികനായ ഭർത്താവിനെ യുവതി തീകൊളുത്തി കൊന്നു

For full experience, Download our mobile application:
Get it on Google Play

വിശാഖപട്ടണം: മുന്‍ സൈനികനായ ഭര്‍ത്താവിനെ യുവതി തീകൊളുത്തി കൊന്നു. ആന്ധ്രാപ്രദേശിലാണ് സംഭവം. മുന്‍ സൈനികനായ ശ്രീധര്‍ (36) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം യുവതി തീകൊളുത്തുകയായിരുന്നു. സംഭവത്തിന് ശേഷം വീട്ടില്‍ നിന്ന് ഓടിപ്പോയ യുവതിക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്.

സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം 2022 ല്‍ ശ്രീധര്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ശ്രീധര്‍ വീട്ടില്‍ തിരിച്ചെത്തിയതുമുതല്‍ ഭാര്യ മമതയുമായി (34) വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു. ശ്രീധറിന്റെ കുടുംബവീട്ടില്‍ നിന്ന് മാറിത്താമസിക്കുന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. ചൊവ്വാഴ്ച വൈകുന്നേരം മദ്യപിച്ച് വീട്ടിലെത്തിയ ശ്രീധറും ഭാര്യയും തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടായി. തര്‍ക്കം കഴിഞ്ഞ് ഉറങ്ങുകയായിരുന്ന ശ്രീധറിനെ മമത പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...