കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച് സ്പൂണുകളും ഒരു മെഴുകുതിരിയും

For full experience, Download our mobile application:
Get it on Google Play

പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 33കാരിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് ഇരുപതോളം വസ്തുക്കൾ. യുവതിയുടെ വയറ്റിൽ കുടുങ്ങിക്കിടന്ന 14 പേനകൾ, 5 തടി സ്പൂണുകൾ, ഒരു മെഴുകുതിരി എന്നിവ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മാതാശ്രീ ആശുപത്രിയിലെ സർജിക്കൽ സ്പെഷ്യലിസ്റ്റ് പി. രാമചന്ദ്ര റെഡ്ഡിയാണ് ശസ്ത്രക്രിയ നടത്തിയത്. പെത്‌ലൂരിവാരിപാലേം സ്വദേശിനിയായ യുവതിയെ അസഹ്യമായ വയറുവേദനയെ തുടർന്നാണ് കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാർ നടത്തിയ വിശദമായ സ്കാനിംഗിലാണ് യുവതിയുടെ ഉള്ളിൽ ഇത്രയധികം വസ്തുക്കൾ ഉള്ളതായി കണ്ടെത്തിയത്.

തുടർന്ന് ലാപറോസ്കോപിക് ശസ്ത്രക്രിയയിലൂടെ വയറിന്റെ ഒരു ഭാഗത്ത് ചെറിയ ദ്വാരമുണ്ടാക്കിയാണ് ഡോക്ടർമാർ ഈ വസ്തുക്കൾ ഓരോന്നായി പുറത്തെടുത്തത്. വയറ്റിൽ നിന്ന് നീക്കം ചെയ്ത 14 പേനകളിൽ ഒന്നിന് മൂടി ഉണ്ടായിരുന്നില്ല. ഈ പേനയുടെ കൂർത്ത അറ്റം വയറിനുള്ളിൽ തുളച്ചു കയറിയതാണ് യുവതിക്ക് കടുത്ത വേദന അനുഭവപ്പെടാൻ പ്രധാന കാരണമെന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടി ഭൂമിതട്ടിപ്പ് : കോൺഗ്രസിന് തിരിച്ചടിയായി ആദിവാസി കുടുംബങ്ങളുടെ കൂട്ടരാജി

0
പാലക്കാട്: അട്ടപ്പാടിയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ആദിവാസി ഭൂമിതട്ടിപ്പിൽ പാർട്ടിക്ക്...

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

പിണറായിയുടെ രോമത്തിൽ തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിനാകുമോ? : കെ ടി ജലീൽ

0
മലപ്പുറം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ നടപടിയില്‍ എൻഫോഴ്സ്മെന്‍റ്...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : പ്രോസിക്യൂഷൻ അനുമതി നൽകാത്തതിൽ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ വീണ്ടും...