അമരാവതി: ആന്ധ്രാപ്രദേശിലെ ജാതി സെൻസസിന് ഇന്ന് തുടക്കമാകും. ഗ്രാമപഞ്ചായത്ത് മുതൽ സെക്രട്ടേറിയേറ്റ് വരെയുള്ള ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തിയാണ് സർവെ. ജാതി സർവെ പൂർത്തിയാക്കാൻ ഒരാഴ്ച മുൻപാണ് ആന്ധ്രാപ്രദേശ് മന്ത്രിസഭാ അനുമതി നൽകിയത്. ബിഹാറിന് പിന്നാലെ ആന്ധ്രാപ്രദേശ് നടത്തുന്ന നീക്കം കേന്ദ്ര സർക്കാറിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജനസംഖ്യാ സെൻസസിന് ഒപ്പം ജാതി സെൻസസും നടത്തണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് നിയമസഭാ പാസാക്കിയ പ്രമേയം ഈ വർഷം ഏപ്രിൽ 11ന് ആണ് കേന്ദ്ര സർക്കാരിന് ആന്ധ്രാ സർക്കാർ സമർപ്പിച്ചത്. കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടർന്ന് സംസ്ഥാനം സ്വന്തം നിലയ്ക്ക് ജാതി സെൻസസ് നടത്തുമെന്ന് പ്രഖ്യാപിച്ചു. വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ ആന്ധ്രാ പ്രദേശ് സർക്കാരിൻ്റെ നീക്കം ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുകയാണ്. ബിഹാറിന് പിന്നാലെ ആന്ധ്രയും ജാതി സെൻസസുമായി രംഗത്ത് എത്തിയതോടെ രാജ്യവ്യാപക ജാതി സെൻസസ് നടപ്പാക്കാൻ കേന്ദ്ര സർക്കാരും നിർബന്ധിതരായിട്ടുണ്ട്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























