Monday, June 23, 2025 6:49 pm

ആന്ധ്രാപ്രദേശിൽ പെരുമഴയിലും വെള്ളപ്പൊക്കത്തിലുമായി 29 പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുപ്പതി : ആന്ധ്രാപ്രദേശിൽ പെരുമഴയിലും വെള്ളപ്പൊക്കത്തിലുമായി 29 പേർ മരിച്ചു. നൂറോളം പേരെ കാണാതായി. ദേശീയ ദുരന്തനിവാരണസേനയുടെയും മറ്റ് ഏജൻസികളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രളയബാധിതമേഖലകളിൽ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി വ്യോമനിരീക്ഷണം നടത്തി. ഔദ്യോഗിക കണക്കുകൾ പ്രകാരം 12 പേരാണ് കഡപ്പയിൽ മരിച്ചത്. ചിറ്റൂരിൽ എട്ടും അനന്തപുരിൽ ഏഴും കുർനൂലിൽ രണ്ടും വീതം പേരും മരിച്ചു.

റായലസീമ മേഖലയിലാണ് പ്രളയം രൂക്ഷം. ചിറ്റൂർ, കഡപ്പ, കുർനൂൽ, അനന്തപുർ ജില്ലകൾ പ്രളയക്കെടുതിയിലാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട രണ്ട്‌ ന്യൂനമർദങ്ങളാണ് പ്രകൃതിക്ഷോഭത്തിന് ഇടയാക്കിയത്. പ്രധാന തീർഥാടനകേന്ദ്രമായ തിരുപ്പതിയിൽ വെള്ളം കയറി നൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു. ക്ഷേത്രത്തിലേക്കുള്ള ചുരവും നടപ്പാതയും മഴയെത്തുടർന്ന് അടച്ചു.

അനന്തപുർ ജില്ലയിലെ കാദിരി നഗരത്തിൽ മൂന്നുനിലക്കെട്ടിടം വെള്ളിയാഴ്ച രാത്രി കനത്തമഴയിൽ തകർന്നുവീണ് മൂന്നുകുട്ടികളും വയോധികയും മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നാലുപേർ കുടുങ്ങിക്കിടക്കുന്നതായി പോലീസ് പറഞ്ഞു. ഇവിടെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തിരുപ്പതിക്കുസമീപമുള്ള സ്വർണമുഖിനദിയും സംഭരണിയും കരകവിഞ്ഞു. ആന്ധ്ര സർക്കാരിന്റെ മൂന്നുബസ്‌ ഉപേക്ഷിക്കേണ്ടിവന്നതായും 12 ബസുകൾ ഒഴുക്കിൽപ്പെട്ടതായും അധികൃതർ അറിയിച്ചു. കഡപ്പവിമാനത്താവളം വ്യാഴാഴ്ചവരെ അടച്ചിടും. മറ്റൊരു നദിയായ ചെയ്യുരുവും നിറഞ്ഞൊഴുകുകയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വിദ്യാര്‍ഥികള്‍ക്കായി ആസ്വാദനക്കുറിപ്പ് മത്സരം വായനാദിന - വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ...

തൃണമൂല്‍ കോണ്‍ഗ്രസ് വിജയാഘോഷത്തിനിടെ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബ് എറിഞ്ഞു ; 13കാരിക്ക്...

0
കൊല്‍ക്കത്ത: കാളിഗഞ്ച് ഉപതെരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസ് വിജയാഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 13കാരി മരിച്ചു....

മൂന്നാം പിണറായി സർക്കാരെന്ന ചീട്ടുകൊട്ടാരം ജനങ്ങൾ തകർത്തെറിഞ്ഞു ; ജോസഫ് എം.പുതുശ്ശേരി

0
തിരുവല്ല : ജനായത്തവും ജനക്ഷേമവും മറന്ന് അമിതാധികാര പ്രയോഗത്തിലൂടെ ജനങ്ങളെ അടക്കി...

ഇടുക്കി മറയൂരിലെ സ്വകാര്യഭൂമിയിൽ കാട്ടാന ചെരിഞ്ഞ നിലയിൽ

0
ഇടുക്കി: ഇടുക്കി മറയൂരിൽ സ്വകാര്യഭൂമിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ. ഇന്നുച്ചയോടെയാണ് കാട്ടാനയുടെ...