Sunday, June 16, 2024 6:47 am

ബാര്‍ കോഴ വിവാദത്തിൽ മലക്കംമറിഞ്ഞ് അനിമോൻ ; പണപിരിവ് സംഘടനയ്ക്ക് കെട്ടിടം വാങ്ങാനെന്ന് വാട്സ് ആപ്പ് സന്ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തിൽ മലക്കം മറിഞ്ഞ് ബാര്‍ ഉടമകളുടെ സംഘടനാ നേതാവ് അനിമോൻ. പണം പിരിക്കാൻ ആവശ്യപ്പെട്ടത് സംഘടനയ്ക്ക് കെട്ടിടം വാങ്ങാനെന്നാണ് പുതിയ വിശദീകരണത്തിൽ അനിമോൻ പറയുന്നത്. സംഘടനയിലെ അംഗങ്ങളോട് എന്ന ആമുഖത്തിൽ തുടങ്ങുന്ന ദീര്‍ഘമായ വാട്സ് ആപ്പ് സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ഓഡിയോ എൽഡിഎഫിനും സർക്കാറിനും എതിരെ ആരോപണത്തിന് ഇടയാക്കി. തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നു. താൻ ഒളിവിലല്ലെന്നും അനിമോൻ വ്യക്തമാക്കി. രണ്ട് ദിവസമായി ഓഫ് ചെയ്തിരുന്ന മൊബൈൽ ഫോണും ഇന്ന് ഓൺ ചെയ്തിട്ടുണ്ട്. ബാർ ഉടമകളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ വാദം ആവർത്തിക്കുന്നതാണ് അനിമോന്റെ വിശദീകരണം. വിശദീകരണം നേതൃത്വവുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ആണെന്നാണ് സൂചന.

ഓഡിയോയിൽ പറഞ്ഞത്
‘പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യ നയം വരും. അതിൽ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാൻ കൊടുക്കേണ്ടത് കൊടുക്കണം. ഇടുക്കി ജില്ലയിൽ നിന്ന് ഒരു ഹോട്ടൽ മാത്രമാണ് 2.5 ലക്ഷം നൽകിയത്. ചിലർ വ്യക്തിപരമായി പണം നൽകിയിട്ടുണ്ട്’.
——
അനിമോന്റെ പുതിയ വിശദീകരണ കുറിപ്പിങ്ങനെ…
പ്രിയ മെമ്പർമാരെ ഞാൻ അനിമോൻ , എന്റെ അടുത്ത സുഹൃത്തുക്കളും ഞാൻ സ്നേഹിക്കുന്നവരും എന്നെ ഫോണിൽ കിട്ടാത്തതിന്റെ പേരിൽ എന്റെ ബന്ധുജനങ്ങളെ വരെ വിളിച്ചു എന്താണ് സംഭവിച്ചത് എന്ന് തിരക്കുന്നതായിട്ട് ഞാൻ മനസ്സിലാക്കുന്നു. അവർക്ക് വേണ്ടി മാത്രമാണ് ഞാൻ ഈ വിശദീകരണം നൽകുന്നത്‌. ഇന്നലെ നടന്ന യോഗത്തിൽ ഉണ്ടായ കാര്യങ്ങൾ എന്ന് പറഞ്ഞാൽ എല്ലാ ജില്ലകളും ബിൽഡിംഗ് ഫണ്ടിൽ നല്ല രീതിയിൽ സഹകരിച്ചു, ഇടുക്കി ജില്ലയാണ് ഈ വിഷയത്തിൽ തുടക്കം മുതൽ ഏറ്റവും മോശമായ നിലപാട് സ്വീകരിക്കുകയും സഹകരണക്കുറവ് കാണിക്കുന്നതെന്നും ഈ കാര്യങ്ങൾക്കെല്ലാം പ്രധാന കാരണം ഇടുക്കി ജില്ലാ പ്രസിഡന്റ് അനി മോന്റെ നിലപാടാണെന്നും പ്രസിഡന്റ് സുനില് യോഗത്തിൽ പരസ്യമായിട്ട് പറഞ്ഞു വിമർശിക്കുകയുണ്ടായി, തുടക്കം മുതൽ എന്നെ കോർണർ ചെയ്താണ് സംസാരിച്ചത്.

പിന്നീട് നടന്ന ചർച്ചയിൽ ബിൽഡിങ്ങും സ്ഥലവും ആധാരം ചെയ്യണമെങ്കിൽ 1.75 കോടിയുടെ കുറവ് ഉണ്ടെന്നും ആയത്‌ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ എന്ന നിലയിൽ എല്ലാവരും 2.5 ലക്ഷം രൂപാ വെച്ചു തരണമെന്നും പ്രസിഡന്റ് പറഞ്ഞു . ഈ ആധാരം പറഞ്ഞ സമയത്ത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പ്രസിഡന്റ് എന്ന നിലയിൽ സംഘടനയുടെ ഒരു കാര്യത്തിനും ഇറങ്ങില്ല, മാത്രമല്ല പോളിസി എന്തായി എന്നൊന്നും ചോദിച്ചു പിന്നെ ആരും വിളിക്കാൻ നിൽക്കരുത്. അങ്ങനെ ഒരു ഭീഷിണി കലർന്ന നിലപാടാണ് സുനില് സ്വീകരിച്ചത്. ഇതെങ്ങനെ അംഗീകരിക്കാൻ പറ്റും, ഞാൻ ഇതിനെ ശക്തമായി ചോദ്യം ചെയ്തു അവിടെ ഇരിക്കുന്ന ആളുകൾ എല്ലാം സുനിലിനെ പേടിച്ചിട്ടാണെന്ന് തോനുന്നു, ആരും ഒരക്ഷരം മിണ്ടിയില്ല. 1 ലക്ഷം രൂപാ തന്നെ ആളുകൾ ബുദ്ധിമുട്ടിയാ തന്നത് , തരാത്ത ആൾക്കാരിൽ നിന്നും അങ്ങനെയാണേൽ മേടിക്കാൻ നോക്കണ്ടേ ? തരാത്ത ആളുകളിൽ നിന്നും മേടിച്ചെടുക്കാൻ ഇവരെ കൊണ്ട് കൊള്ളുകേല , തരുന്ന ആളുകളിൽ നിന്നും പിടിച്ചുപറിക്കാനെ നിങ്ങൾക്ക് കഴിയു എന്ന് പറഞ്ഞു ഞാൻ യോഗത്തിൽ ബഹളം ഉണ്ടാക്കി ..

ഈ അവസരത്തിൽ സുനിലും ഇഷ്ട്ടക്കാരായ ചില ജില്ലാ ഭാരവാഹികളും കൂടി എന്നെ വ്യക്തിപരമായി അങ്ങേയറ്റം ആക്ഷേപിച്ചു സംസാരിച്ചു. പിന്നെ എനിക്ക്‌ ഇല്ലാത്ത കുറ്റങ്ങൾ ഇല്ല, ഞാൻ സമാന്തര സംഘടനാ ഉണ്ടാക്കാൻ നോക്കി എന്നും, കഴിഞ്ഞ രണ്ടു മാസത്തിനിടെ പല ജില്ലയിലും പോയി മീറ്റിംഗ് നടത്തി എന്നും മറ്റും പറഞ്ഞു.ചില മീറ്റിംഗ് ഒക്കെ പലടത്തും നടന്നു എന്നത് ശരിയാ, ഞാനും കേട്ടതാ… അത്‌ ഞാനല്ല വിളിച്ചു കൂട്ടിയത് എന്ന് അവർക്കും അറിയാം …… എനിക്ക്‌ ഇതിനൊന്നും നേരവും ഇല്ല ഈ ചുമതലകളൊക്കെ തന്നെ എന്നെ നിർബന്ധിച്ചു ആക്കിയതാണ്. ഞാൻ ഒരു ചുമതലയിലും ഇല്ലാ എന്ന് നൂറുവട്ടം പറഞ്ഞതാണ്. പിന്നെയാ വേറെ സംഘടനാ ഉണ്ടാക്കാൻ ഞാൻ നോക്കുന്നെ …. എന്തു പറയാനാ ..

ബിൽഡിംഗ് ഫണ്ടിന്റെ കാര്യത്തിൽ ഞാൻ എന്റെ എതിരഭിപ്രായം ആദ്യമേ പറഞ്ഞതാ, എറണാകുളത്ത് സംഘടനക്ക് നല്ല ഒരു ഓഫീസും സ്ഥലവും ഒക്കെ ഉണ്ട് പിന്നെ എന്തിനാണ് പുതിയ ഒരു ഓഫീസ് തിരുവനന്തപുരത്ത്. പ്രസിഡന്റ് തിരുവനന്തപുരം കാരനായതുകൊണ്ടല്ലേ …? നാളെ മലപ്പുറം ജില്ലക്കാരൻ പ്രസിഡന്റ് ആയാൽ അവിടെയും സംസ്ഥാന കമ്മറ്റി ഓഫീസ്‌ വേണ്ടിവരുമല്ലോ എന്നൊക്കെ ഞാൻ പറഞ്ഞതാ. പക്ഷേ ഇവരു പറയുന്നതുപോലെ ഞാൻ ഇവരെ തോൽ പ്പിക്കാനോ മറ്റൊരുതരത്തിലോ ഒന്നും പ്രവർത്തിച്ചിട്ടില്ല. എന്റെ ചില ഹോട്ടലിന്റെ ഒക്കെ തുക കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്ക് ചില ആളുകളുണ്ട് അവര് പറയുന്നതേ പ്രസിഡന്റും ആൾക്കാരും കേൾ ക്കുകയോള്ളൂ. ബഹളം മൂത്തപ്പോൾ ഒരാൾ പോലും എന്റെ കൂടെ ഉണ്ടായില്ല. അന്നേരം ആരോ അതാരാണെന്ന് ഓർമ്മയില്ല ഇത്തരക്കാരെ ഒന്നും സംഘടനയിൽ വെച്ചുകൊണ്ടിരിക്കാൻ പാടില്ല ഇങ്ങനെയുള്ളവരാണ് സംഘടനക്ക് ബാധ്യത ഉണ്ടാക്കുന്നത് എന്ന് പറഞ്ഞതും സുനിലിന് എന്നെ സസ്‌പെൻഡ് ചെയ്യണം എന്നായി. ആ സമയത്ത് സസ്പെന്ഷൻ ആക്കണ്ട ഡിസ്മിസ്സലായിക്കോട്ടെ എന്ന് പറഞ്ഞു ഞാൻ ഇറങ്ങി പോരുവാണ് ചെയ്തത്.

സുനിലൊക്കെ വരുന്നതിന് മുന്പ് ഈ സംഘടനയിൽ വന്ന ആളാണ് ഞാൻ. പല പ്രസിഡന്റുമാരെയും കണ്ടിട്ടുള്ളതാ, പക്ഷേ ഇവര് പല കാര്യങ്ങളും അടിച്ചേപ്പിക്കുകയാണ് ചെയുന്നത്. ഞാൻ എന്നെക്കൊണ്ട് പറ്റുന്നതുപോലെ ആത്മാർഥമായിട്ടാണ് ഇപ്പോഴും നിന്നിട്ടുള്ളത് എന്നാണ് എന്റെ വിശ്വാസം. എന്നെ ഇന്നലെ അവരെല്ലാം കൂടെ വല്ലാതെ ആക്ഷേപിച്ചു. ഇതിൽ കൂടുതൽ സംഘടനക്ക് എതിരെ പ്രവർത്തിച്ചവരെ അവര് ഒന്നും ചെയ്തിട്ടില്ല , എന്നെ നാണം കെടുത്തിയാ ഇറക്കിവിട്ടത്. ഇതിപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും ബുദ്ധിമുട്ടായി എന്നറിയാം എന്റെ അന്നേരത്തെ ഒരു മാനസികാവസ്ഥയിൽ ഞാൻ പറഞ്ഞതാണ്, പക്ഷേ അതിന് ഞാൻ ഉദ്ദേശിച്ച അർത്ഥങ്ങൾ അല്ല വന്നത്. എല്ലാവരും സമയത്ത് പൈസ കൊടക്കാത്തതുകൊണ്ട്, ആധാരം നടത്താൻ കഴിഞ്ഞില്ലെങ്കിൽ സുനിൽ സംഘടനയുടെ ഒരു കാര്യത്തിനും ഇനി ഇറങ്ങുകയില്ല, എന്നു പറഞ്ഞു. അതൊരു മര്യാദ കെട്ട വർത്താനം ആയിപോയി. കാശു കൊടുക്കാൻ തയ്യാറുള്ളവർ ഗ്രൂപ്പിൽ അറിയിക്കണമെന്നാണ് ഞാൻ പറഞ്ഞത്, കാശു കൊടുക്കുന്നവർ സംഘടനയുടെ അക്കൗണ്ടിൽ അല്ലേ കൊടുക്കുന്നത്, അല്ലാതെ ആരോടും പൈസാ എന്നെ ഏൽപ്പിക്കണം എന്ന് ഞാൻ പറഞ്ഞിട്ടില്ല . ഇനി ആധാരം നടക്കാത്തതിന്റെ പേരിൽ പ്രസിഡന്റ് പിണങ്ങാൻ ഇടവര ണ്ട എന്നാണ് വിചാരിച്ചത്.

ഞാൻ അയച്ച മെസ്സേജ് എല്ലാവർക്കും തെറ്റിദ്ധാരണ ഉണ്ടാക്കി എന്നും ബാർ ഹോട്ടൽ നടത്തിപ്പുകാരായ എന്റെ സഹപ്രവർത്തകർക്കു ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും സർക്കാരിനും ഭരണമുന്നണിക്കും എതിരെ ആരോപണം ഉണ്ടാകാൻ ഇടയാക്കി എന്നും പിന്നീട് ഉണ്ടായ സംഭവങ്ങളിൽ നിന്നു എനിക്ക് മനസ്സിലായി. എന്റെ ആ സമയത്തെ മാനസികാവസ്ഥയിൽ പറഞ്ഞതൊന്നും ഉദ്ദേശിച്ചതു പോലെയായില്ല. എന്റെ പ്രിയപ്പെട്ടവർക്കെല്ലാം ഞാൻ മൂലം ഉണ്ടായ ബുദ്ധിമുട്ടിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. എന്ന് അനിമോൻ.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വാഹന പരിശോധനയ്ക്കിടെ എസ്ഐയെ വാഹനമിടിച്ചു വീഴ്ത്തി

0
പാലക്കാട്: തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ പോലീസിനെ വാഹനമിടിച്ചു വീഴ്ത്തി. എസ്ഐ ശശിയെയാണ്...

സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം ; യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും പങ്കെടുക്കും

0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പിന്നാലെ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന്...

റഫയിൽ വൻ സ്ഫോടനം ; കമാൻഡർ ഉൾപ്പടെ 8 ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു

0
ടെൽ അവീവ്: തെക്കൻ ഗാസയിലെ റഫയിൽ വൻ സ്ഫോടനം. എട്ട് ഇസ്രായേലി...

ക​ർ​ണാ​ട​ക​യി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം ; രണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

0
രാ​മ​ന​ഗ​ര: ബം​ഗു​ളൂ​രു-​മൈ​സൂ​ർ എ​ക്‌​സ്പ്ര​സ് വേ​യി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്...