അനസ്തേഷ്യ പിഴച്ചു ; 9 വയസുകാരിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

സാൻഡിയാഗോ : ദന്ത ചികിത്സയ്ക്കിടെ നൽകിയ അനസ്തേഷ്യ പിഴച്ചു. 9 വയസുകാരിക്ക് ദാരുണാന്ത്യം. 2016ൽ പല്ല് പറിക്കാനെത്തിയ രോഗി അനസ്തേഷ്യയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലെത്തിയതിന് അന്വേഷണം നേരിടുന്ന ഡോക്ടറുടെ ക്ലിനിക്കിലാണ് 9 വയസുകാരി മരിച്ചത്. സാൻഡിയോഗോയിലാണ് സംഭവം. ചികിത്സ പൂർത്തിയാക്കിയ ശേഷം മയക്കത്തിലായിരുന്ന 9 വയസുകാരിയെ അമ്മയ്ക്കൊപ്പം ദന്ത ഡോക്ടർ വീട്ടിലേക്ക് അയച്ചു. വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലും 9 കാരി ഉറങ്ങുകയായിരുന്നു. അനസ്തേഷ്യ കഴിഞ്ഞുള്ള സാധാരണ മയക്കം എന്ന ധാരണയിലായിരുന്നു 9കാരിയുടെ അമ്മയുണ്ടായിരുന്നത്.

വീട്ടിലെത്തിയ ശേഷവും കുട്ടി നിശ്ചലാവസ്ഥയിൽ തുടർന്നതോടെയാണ് മാതാപിതാക്കൾ അടിയന്തിര സഹായം തേടിയത്. ആംബുലൻസ് സഹായത്തോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. കാലിഫോർണിയയിലെ സാൻഡിയാഗോയിലെ വിസ്തയിലെ ഡ്രീം ടൈം ഡെൻറിസ്ട്രി എന്ന ക്ലിനിക്കിലാണ് സംഭവം. ചികിത്സയ്ക്കിടെ കുട്ടിക്ക് യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും നേരിട്ടിരുന്നില്ലെന്നാണ് സ്ഥാപനത്തിലെ ഡോക്ടർ വിശദമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...