റാന്നി : അങ്ങാടി പഞ്ചായത്ത് തല കേരഗ്രാമം പദ്ധതി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന മത്സരങ്ങള്‍ സംഘടിപ്പിച്ചു. വനിതകൾക്കായി നടന്ന ഓലമെടയൽ, കളിപ്പാട്ട നിർമാണ മത്സരവും തൊട്ടറിയാം തെങ്ങിനെ ” എന്ന പേരിൽ യു.പി, ഹൈ സ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തിയ ” കേര ക്വിസ് മത്സരവും ആവേശമായി മാറി. കൃഷിഭവൻ നേതൃത്വത്തിൽ കർഷകരുടെ ഉല്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനായി ആരംഭിച്ച ഹരിത അങ്ങാടി ഡിജിറ്റൽ ഫ്ളാറ്റ് ഫോം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ . ബിന്ദു റെജിയും, വ്യവസായ വകുപ്പിൻ്റെ ” ഒരു പഞ്ചായത്ത് ഒരു ഉല്പന്നം ” പദ്ധതി പ്രകാരം യുവ സംരംഭകനായ കൊല്ല കുഴിയിൽ കൊച്ചുമോൻ ആരംഭിക്കുന്ന സംരംഭത്തിൻ്റെ ലോഗോ പ്രകാശനം വൈസ് പ്രസിഡൻ്റ് പി.എസ്.സതീഷ് കുമാര്‍ നിർവഹിച്ചു.
പഞ്ചായത്തിലെ മികച്ച കേര കർഷകനുള്ള ” കേര ശ്രീ പുരസ്കാരം വരവൂർ മേലേമേപ്പുറത്ത് എം.എൻ രവീന്ദ്രന് എം.എൽ.എ കൈമാറി. തെങ്ങുകയറ്റ യന്ത്രങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ് ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് ഡെ.ഡയറക്ടർ കെ.എസ്.പ്രദീപ് പദ്ധതി വിശദീകരണം നൽകി. ബ്ളോക്ക് പഞ്ചായത്ത് അംഗം എം. എസ്. സുജ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞു മറിയാമ്മ, ഷൈനി മാത്യൂസ്, സിനി അജി, ജലജ രാജേന്ദ്രൻ, ബിച്ചു ഐക്കാട്ടു മണ്ണിൽ, ജെവിൻ കാവുങ്കൽ, ടി.ഡി.രാധാകൃഷ്ണൻ, അഞ്ജു ജോൺ, അസി. ഡയറക്ടർ മീന മേരി മാത്യു, സി.ഡി.എസ് ചെയർപേഴ്സൺ ഓമന രാജൻ, കേരസമിതി കൺവീനർ വി.ടി. അലക്സാണ്ടര്‍ , അംഗങ്ങളായ തമ്പി എബ്രഹാം, രാജു തേക്കടയിൽ, ബൈജു മാത്യു, ജോർജ് മാത്യു, കൃഷി ഓഫീസർ ജിനി ജോസഫ് എന്നിവർ പ്രസംഗിച്ചു.