വയനാട് ഫണ്ട് പിരിവ് ; യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി രാഹുല്‍ മാങ്കൂട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

വയനാട് :  വയനാട് ഫണ്ട് പിരിവിനായി വീണ്ടും യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിൽ. ഒരു വര്‍ഷം മുന്‍പാണ് രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം യൂത്ത് കോണ്‍ഗ്രസ് 30 വീടുകള്‍ വെച്ച് കൊടുക്കാന്‍ തയ്യാറായത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്ന് തന്നെ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ രണ്ടര ലക്ഷം രൂപ വീതം പിരിച്ചു നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇങ്ങനെ പരിച്ച തുകയാണ് 87 ലക്ഷം രൂപ എന്നാണ് കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തിൽ തന്നെ സമ്മതിച്ചത്.

പണം പൂര്‍ണമായിട്ടും ലഭിച്ചില്ല എന്നുള്ളതാണ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് ഗ്രൂപ്പില്‍ തന്നെ ചര്‍ച്ചയാകുന്നത്. അതുകൊണ്ടുതന്നെ യൂത്ത് കോണ്‍ഗ്രസിന്റെ പല നേതാക്കളും ഫണ്ട് പിരിവുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കണമെന്ന നിര്‍ദേശവുമായി രംഗത്തെത്തി. ഇതിന് മറുപടി നല്‍കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായില്ല. മറിച്ച് വീണ്ടും പണപ്പിരിവ് നടത്താന്‍ ഉള്ള നിര്‍ദ്ദേശമാണ് രാഹുല്‍ മാങ്കൂട്ടത്തിൽ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 2ാം തീയതിയാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം രാഹുല്‍ മാങ്കൂട്ടത്തിൽ നിയോജകമണ്ഡലം ഭാരവാഹികള്‍ക്ക് നല്‍കിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സംയുക്ത യോഗം ചേര്‍ന്നു

0
മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വിലയിരുത്തി കൂടുതൽ...

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...