അടൂര്‍ : കൊടുമണ്‍ പഞ്ചായത്തിലെ അങ്ങാടിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. അങ്ങാടിക്കല്‍ പ്രദേശത്തെ ജനങ്ങളുടെ ചിരകാല അഭിലാഷം യാഥാര്‍ഥ്യമാക്കി ആധുനിക സൗകര്യങ്ങളോടു കൂടിയാണ് പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മിക്കുന്നത്. കെട്ടിട നിര്‍മാണത്തിന് റവന്യൂ വകുപ്പ് 44 ലക്ഷം രൂപ അനുവദിച്ചിരുന്നു. സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മിക്കുന്നത്.
ചടങ്ങില്‍ റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. ശിലാസ്ഥാപന കര്‍മം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആര്‍.ബി. രാജീവ് കുമാര്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനപ്രഭ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍.എസ്. ഉണ്ണിത്താന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍.കെ. ഉദയകുമാര്‍, സി. ബാലചന്ദ്രന്‍, സഹദേവന്‍ ഉണ്ണിത്താന്‍, ആര്‍ഡിഒ എസ്. ഹരികുമാര്‍, തഹസില്‍ദാര്‍ ബീന എസ്. ഹനീഫ് എന്നിവര്‍ പങ്കെടുത്തു.
പെരിങ്ങനാട് കരുവാറ്റ കോളനി പുത്തന്‍വീട്ടില്‍ കുഞ്ഞമ്മ സാമുവലിനും പന്തളം മുടിയൂര്‍കോണം പുതുവീട്ടില്‍ പി.കെ. ശിവന്‍കുട്ടിക്കും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പട്ടയം വിതരണം ചെയ്തു.