നാലു താലൂക്കുകളിലായി 32 പട്ടയങ്ങള്‍ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ നാലു താലൂക്കുകളിലായി നടന്ന പട്ടയ വിതരണത്തില്‍ 32 പട്ടയങ്ങള്‍ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫന്‍സ് മുഖേന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ നാലു താലൂക്കുകളിലായി 32 പട്ടയങ്ങള്‍ അതത് എംഎല്‍എമാരാണ് വിതരണം ചെയ്തത്. തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്തത്. 15 എണ്ണം. റാന്നി ഒന്‍പത്, കോഴഞ്ചേരി ആറ്, അടൂര്‍ രണ്ട് എന്നിങ്ങനെയാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്. മല്ലപ്പള്ളി താലൂക്കിലെ നാല് പട്ടയങ്ങള്‍ വിതരണത്തിന് തയാറായിരിക്കുകയാണ്. ഇത് ഉടന്‍ നല്‍കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റ് നാലര വര്‍ഷം പിന്നിടുമ്പോള്‍ പത്തനംതിട്ട ജില്ലയില്‍ 694 പട്ടയങ്ങളും 74 വന അവകാശ രേഖകളും വിതരണം ചെയ്തു. ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം (എല്‍.എ )366 പട്ടയങ്ങളാണ് ജില്ലയില്‍ ആകെ വിതരണം നടത്തിയത്. ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം (എല്‍.എ ) അടൂര്‍ താലൂക്കില്‍ 36, തിരുവല്ല താലൂക്കില്‍ 42, മല്ലപ്പള്ളി താലൂക്കില്‍ 20, റാന്നി താലൂക്കില്‍ 219, കോന്നി താലൂക്കില്‍ 44, കോഴഞ്ചേരി താലൂക്കില്‍ 37 ഉം പട്ടയങ്ങളാണ് വിതരണം ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...