നിരണം വില്ലേജ് ഓഫീസും സ്മാര്‍ട്ടാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സംസ്ഥാന ഭരണത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഘടകമാണ് വില്ലേജ് ഓഫീസുകളെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. നിരണം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ.

കേരളത്തിലെ 160 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാകുന്ന ബൃഹത്തായ പദ്ധതിയില്‍ നിരണവും ഉള്‍പ്പെട്ടതില്‍ അതിയായ സന്തോഷമുണ്ട്. പൊതുജനസൗഹാര്‍ദപരമായ അന്തരീക്ഷം സൃഷ്ടിക്കുവാന്‍ സ്മാര്‍ട് വില്ലേജ് ഓഫീസുകള്‍ക്ക് സാധിക്കും. നിരണം പഞ്ചായത്ത് എല്ലാ മേഖലയിലും സ്മാര്‍ട്ട് ആകുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതികള്‍ കൂടാതെ ഗ്രാമപഞ്ചായത്തിന്റെ ഇടപെടലുകളിലൂടെയും എംഎല്‍എ ഫണ്ടിലൂടെയും ഏതെല്ലാം രീതിയില്‍ വികസനം നടത്താന്‍ സാധിക്കുമോ ആ രീതിയിലെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രദേശമാണ് നിരണം. കുടിവെള്ള പദ്ധതി അതിന്റെ അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. അങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്നതെന്നും എംഎല്‍എ പറഞ്ഞു.

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹന്‍, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ്, നിരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിമല രാമചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ ജൂലി റെന്നി, തിരുവല്ല തഹസില്‍ദാര്‍ ജോണ്‍ പി. വര്‍ഗീസ്, നിരണം വില്ലേജ് ഓഫീസര്‍ പി. ബിജുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....