സ്ഥലം കൊടുത്തിട്ടും അങ്കണവാടി വാടകക്കെട്ടിടത്തിൽ ; ഭൂമി തിരിച്ചുതരണമെന്ന് സ്ഥലമുടമ

For full experience, Download our mobile application:
Get it on Google Play

കുമ്പനാട് : അങ്കണവാടിക്ക് സ്വന്തമായി കെട്ടിടമുണ്ടാകട്ടെയെന്ന് കരുതിയാണ് ആര്യപ്പള്ളിൽ ജോൺ മാത്യു മൂന്നുസെൻറ് സ്ഥലം സൗജന്യമായി കോയിപ്രം പഞ്ചായത്തിന് നൽകിയത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിടമുയർന്നില്ല. അങ്കണവാടി പണിയുന്നില്ലെങ്കിൽ ഭൂമി തിരിച്ചുതരണം എന്നാവശ്യപ്പെട്ടെങ്കിലും അധികാരികൾ പ്രതികരിച്ചിട്ടില്ല. 2021-ൽ കൂടിയ ഗ്രാമസഭയിലാണ് ജോൺ മാത്യു ഒന്നാംവാർഡിലെ 98-ാം നമ്പർ അങ്കണവാടിക്ക് സൗജന്യമായി ഭൂമി നൽകാമെന്ന് വാഗ്ദാനംചെയ്തത്. കിഴക്കേ വെള്ളിക്കര രണ്ടാംകോളനിയിൽ മൂന്നുസെൻറ് സ്ഥലമാണ് നൽകിയത്. പഴയ ഗ്രേസ് മൗണ്ട് സ്കൂൾ കെട്ടിടത്തിലാണ് ഇപ്പോൾ അങ്കണവാടി വാടകയ്ക്ക് പ്രവർത്തിക്കുന്നത്. 2022-ൽ പഞ്ചായത്ത് ആസ്തിരജിസ്റ്ററിൽ ഭൂമി സെക്രട്ടറിയുടെ പേരിൽക്കൂട്ടി. ഒന്നാം വാർഡംഗം മാത്യൂസ് അപേക്ഷ നൽകിയതിനെത്തുടർന്ന് 2022-23 വാർഷികപദ്ധതിയിൽ അങ്കണവാടി നിർമിക്കാൻ ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും കോയിപ്രം ഗ്രാമപ്പഞ്ചായത്ത് ഒരുലക്ഷം രൂപയും അനുവദിച്ചിരുന്നു. റോഡിനോടുചേർന്നുകിടക്കുന്ന സ്ഥലമാണ്. വെള്ളവും വൈദ്യുതിയും വേഗത്തിൽ ലഭ്യമാകുകയും ചെയ്യും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...