അഴിമതിക്ക് കൂട്ടുനിൽക്കാത്തതിൽ പ്രകോപനം ; തിരുവല്ല നഗരസഭ ഭരണസമിതിയിൽ ജീവനക്കാരെ നിരന്തരം മാനസികമായി സമ്മർദ്ദത്തിലാഴ്ത്തുന്നു, വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: തിരുവല്ല നഗരസഭ ഭരണസമിതിയിൽ അഴിമതിക്ക് കൂട്ടുനിൽക്കാത്ത ജീവനക്കാരെ നിരന്തരം സെക്ഷൻ മാറ്റി മാനസികമായി സമ്മർദ്ദത്തിലാഴ്ത്തുന്ന ചെയർപേഴ്സൺൻ്റെ നടപടിക്കെതിരെ കേരള എൻജിഒ യൂണിയൻ നഗരസഭ കാര്യാലയത്തിന്റ മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. തിരുവല്ല നഗരസഭ മുൻ സെക്രട്ടറി അഴിമതി കേസിൽ വിജിലൻസ് പിടികൂടുകയും സർവീസിൽ നിന്ന് സസ്പെൻഡ് നേരിടുകയും ചെയ്തു. മുൻ സെക്രട്ടറി അഴിമതിക്ക് കൂട്ടുനിൽക്കാതിരിക്കുന്ന ജീവനക്കാരെ നഗരസഭ ചെയർപേഴ്സൺൻ്റെ സഹായത്തോടുകൂടി നിരന്തരം സെക്ഷൻ മാറ്റുകയും ഉദ്യോഗസ്ഥരുടെ ഫയലുകൾ മോഷ്ടിക്കപ്പെടുകയും മാനസികമായി സമ്മർദ്ദത്തിലാഴ്ത്തുകയും ചെയ്തു വരുന്നതിനെ തുടർന്നാണ് കേരള എൻജിഒ യൂണിയൻ പ്രതിഷേധം നടത്തിയത്.

യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ് ഉദ്ഘാടനം നിർവഹിച്ചു. ഏരിയ സെക്രട്ടറി ബി.സജീഷ് സെക്രട്ടറിയേറ്റംഗം പി ജി ശ്രീരാജ് ,ഏരിയ പ്രസിഡൻറ് അനൂപ് അനിരുദ്ധൻ എന്നിവർ സംസാരിച്ചു. ജീവനക്കാരുടെ സെക്ഷൻ മാറ്റിയ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ചെയർപേഴ്സനെ ഉപരോധിക്കുന്നതു ഉൾപ്പെടെയുള്ള സമര പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം...

കാവേരി ബന്ദ് തള്ളി കർണാടക

0
ബെംഗളൂരു: തമിഴ്നാടിനു കാവേരി വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി വാട്ടർ റഗുലേഷൻ...

പ്രിയദർശിനി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു ; പത്തൊൻപതുകാരന് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ ജംഗ്ഷനില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്നും...

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...