ചിലരുടെ ദേഷ്യം കാണുമ്പോള്‍ നമ്മളൊക്കെ സ്വയം പറയുന്ന കാര്യമാണ് എന്തൊരു ദേഷ്യമാണ് ഇതെന്ന്. എന്ത് പറഞ്ഞാലും ചോദിച്ചാലും ദേഷ്യപ്പെടുന്ന സ്വഭാവമുള്ളവരോട് അടുപ്പം കാണിയ്ക്കാന്‍ തന്നെ പലര്‍ക്കും മടിയായിരിയ്ക്കും. ഇത്തരക്കാര്‍ സ്വയം ദേഷ്യം നിയന്ത്രിയ്ക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ പല സന്ദര്‍ഭങ്ങളിലും നിങ്ങളെ മറ്റുള്ളവര്‍ ഒറ്റപ്പെടുത്തുന്നതിന് വരെ കാരണമായേക്കാം.
* അമിതമായ ദേഷ്യം പ്രകടിപ്പിക്കുന്നവര്‍ മാനസികമായി യഥാര്‍ഥത്തില്‍ വളരെ ദുര്‍ബലരാണ്. ഇത്തരക്കാരില്‍ ആത്മഹത്യാപ്രവണത വളരെ കൂടുതലായിരിക്കുമെന്ന് പഠനം തെളിയിക്കുന്നു.
* ദേഷ്യം അമിതമായാല്‍ മനസ്സിനെ ബാധിക്കുന്ന കാന്‍സര്‍ പോലെയാണ്. നിങ്ങളുടെ നല്ല ചിന്തകളെയും സ്വപന്ങ്ങളെയും അത് കാര്‍ന്നുതിന്നുകളയും. എത്രയും പെട്ടെന്ന് മുറിച്ചുമാറ്റേണ്ട ഒരു അവസ്ഥയാണ് കോപം എന്ന് ആദ്യം മനസ്സിലാക്കുക.
* ഒരു നിശ്ചിത പ്രായത്തിനുള്ളില്‍ നിങ്ങള്‍ക്ക് കോപം നിയന്ത്രിച്ചുകൊണ്ടുവരാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നീടുള്ള ജീവിതകാലം കടുത്ത വിഷാദത്തിന് അടിമപ്പെട്ടേക്കാം.
* മനസ്സിനെ മാത്രമല്ല ശരീരത്തെയും ദേഷ്യം പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ രക്തസമ്മര്‍ദം ഉയര്‍ത്തുന്നു, ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുന്നു എന്നു തുടങ്ങി സ്‌ട്രോക്കിനു വരെ ദേഷ്യം കാരണമായേക്കാം.
* ദേഷ്യം അമിതമായുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് രോഗപ്രതിരോധശേഷി കുറവായിരിക്കും. പെട്ടെന്ന് രോഗങ്ങള്‍ക്ക് അടിമപ്പെടാന്‍ ഇത് കാരണമാകുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1