ന്യൂ ഡൽഹി: വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചതിൽ സിപിഐ ദേശീയ കൗൺസിലിൽ വിമർശനം. നടപടി രാഷ്ട്രീയ വിവേക മില്ലായ്മ യെന്ന് പഞ്ചാബിലെ അംഗങ്ങൾ വിമർശനം ഉന്നയിച്ചു. ഇക്കാര്യത്തിലെ അനൗചിത്യം ചൂണ്ടി കാണിച്ചു തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ദേശീയ നേതൃത്വത്തിന് താൻ കത്ത് നൽകിയിരുന്നതായി ആനി രാജ യോഗത്തെ അറിയിച്ചു. ഈ കത്ത് വായിച്ച ആനി രാജ മത്സരിച്ചതു കൊണ്ട് പാർട്ടിക്ക് നേട്ടമുണ്ടായില്ലെന്നും,സിപിഎമ്മിൽ നിന്നും മതിയായ പിന്തുണ ലഭിച്ചില്ല എന്നും യോഗത്തിൽ അറിയിച്ചു. ശക്തയായ ഇടതു സ്ഥാനാർഥി ഇല്ലായിരുന്നെങ്കിൽ ബിജെപിക്ക് കൂടുതൽ വോട്ട് കിട്ടുമായിരുന്നെന്ന് കേരള നേതാക്കൾ വിശദീീകരിച്ചു. ദേശീയ സെക്രട്ടറിയേറ്റിലേക്ക് ആനി രാജയെയും ഗിരീഷ് ശർമയെയും ഉൾപ്പെടുത്താനുള്ള ദേശീയ നിർവ്വാഹക സമിതി നിർദ്ദേശം ദേശീയ കൗൺസിൽ അംഗീകരിച്ചു. രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്ന തീരുമാനത്തിൽ വിയോജിപ്പ് അറിയിച്ചു സിപിഐ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു എന്ന റിപ്പോർട്ട് നിഷേധിക്കാതെ ആനിരാജ.വയനാട്ടിൽ പാർട്ടി തീരുമാനം അനുസരിച്ചാണ് മത്സരിച്ചത്.വിയോജിപ്പ് അറിയിക്കാന് പാർട്ടിയിൽ സ്വാതന്ത്ര്യം ഉണ്ട്. ഇനി മത്സരിക്കുമോ എന്നതിൽ ആലോചന നടന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.