മുഖ്യമന്ത്രിയേയും തദ്ദേശസ്വയംഭരണ മന്ത്രിയേയും നുണപരിശോധനയ്ക്ക് വിധേയമാക്കണം : അനില്‍ അക്കര

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ചേർന്ന യോഗത്തിന്റെ മിനിറ്റ്സ് നശിപ്പിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഗൂഢാലോചനയെന്ന് അനിൽ അക്കര എം.എൽ.എ. വടക്കാഞ്ചേരിയിലെ നിർമാണത്തിന്റെ മേൽനോട്ടം സർക്കാരിനല്ലെന്ന് പറയുന്നത് നുണയാണെന്നും മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമാണ് മേൽനോട്ടം വഹിക്കുന്നതെന്ന് മിനിറ്റ്സിൽ പറയുന്നുണ്ടെന്നും അനിൽ അക്കര ആരോപിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, ലൈഫ് മിഷൻ സിഇഒ തുടങ്ങിയവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലൈഫ് മിഷൻ ജീവനക്കാരാണ് മിനിറ്റ്സ് നശിപ്പിക്കാൻ കൂട്ടുനിന്നത്. ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതി തെളിയിക്കാൻ ഈ മിനിറ്റ്സാണ് ഏറ്റവും വലിയ തെളിവ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എൻ.ഐ.എ. തുടങ്ങിയ ഏജൻസികൾ അടിയന്തരമായി ഇക്കാര്യത്തിൽ അന്വേഷണം നടത്തണം. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ തന്റെ കൈവശമുള്ള രേഖകൾ കൈമാറുമെന്നും എം.എൽ.എ. പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിൽ പാർപ്പിട സമുച്ചയത്തിനൊപ്പം നിർമിക്കുന്ന ആശുപത്രിക്ക് ഇതുവരെ ആരോഗ്യവകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും അനിൽ അക്കര ആരോപിച്ചു. അഞ്ച് കോടി മുടക്കിയാണ് ആശുപത്രി പണിയുന്നതെന്നാണ് സർക്കാർ പറയുന്നത്.

എന്നാൽ ലൈഫ് മിഷന് വേണ്ടി പിഡബ്യൂഡി തയ്യാറാക്കിയത് ഒന്നരക്കോടി രൂപയുടെ എസ്റ്റിമേറ്റാണെന്നും എം.എൽ.എ. ആരോപിച്ചു. വടക്കാഞ്ചേരിയിലെ കെട്ടിടനിർമാണത്തിന് യൂണിടാക്കിനെ ചുമതലപ്പെടുത്തിയതായി റെഡ്ക്രസന്റ് ഒരു രേഖയും നൽകിയിട്ടില്ല. സ്വപ്ന സുരേഷും ശിവശങ്കരനുമാണ് യൂണിടാക്കിനെ ചുമതലപ്പെടുത്താൻ നിർദേശിച്ചത്. ഇത് മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും അംഗീകരിക്കുകയാണ് ചെയ്തതെന്നും അനിൽ അക്കര പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...