തിരുവനന്തപുരം: താന്‍ പുറത്ത് വിട്ട കത്തിനെ അംഗീകരിച്ച മന്ത്രി എം ബി രാജേഷിന് നന്ദി അറിയിച്ച് അനില്‍ അക്കരെ. പ്രതിപക്ഷം ഇതുവരെ നടത്തിയ വിമര്‍ശനങ്ങളെ കുഴിച്ചുമൂടുന്നതാണ് അനില്‍ അക്കര പുറത്തുവിട്ട കത്തെന്നാണ് മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്.സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങളാണ് കത്തിലുള്ളത്. കത്ത് പുറത്ത് വിട്ടതിന് അനില്‍ അക്കരയോട് നന്ദി. പ്രതിപക്ഷം മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
‘പ്രതിപക്ഷത്തിന്റെ അപവാദ പ്രചരണങ്ങളുടെ സംസ്‌കാരം അവര്‍ തന്നെ നടത്തി. കത്ത് തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ് പ്രതിപക്ഷം. വിവാദം ഇന്നത്തോടെ അവസാനിപ്പിക്കണം.ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതുകൊണ്ട് വിവാദം അവസാനിക്കുന്നില്ല. വെളിപ്പെടുത്തലില്‍ അനില്‍ അക്കര ഉറച്ചുനില്‍ക്കുന്നുണ്ടോ?’, എം ബി രാജേഷ് ചോദിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മന്ത്രിക്ക് മറുപടിയുമായി മന്ത്രിയെ പരിഹസിച്ച് നന്ദി അറിയിച്ച് അനില്‍ അക്കരെ രംഗത്ത് വന്നത്.ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു മുന്‍
എംഎല്‍എയുടെ പ്രതികരണം.
വടക്കാഞ്ചേരി ലൈഫ് ഫ്‌ളാറ്റ് നിര്‍മ്മാണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഞാന്‍ പുറത്ത് വിട്ട യു വി ജോസിന്റെ റിപ്പോര്‍ട്ട് ശരിവെച്ച പഞ്ചായത്ത് മന്ത്രിക്ക് നന്ദി രേഖപെടുത്തുന്നു.കാരണം ഞാന്‍ ആ കത്തിലൂടെ പറഞ്ഞത് മുഖ്യമന്ത്രി പിണറായി എഫ് സി ആര്‍ എ ലംഘിച്ചുവെന്നാണ്.ആ വാദം രാജേഷിന്റെ വാര്‍ത്ത സമ്മേളനത്തിലൂടെ രാജേഷ് തന്നെ പരോക്ഷമായി സമ്മതിച്ചു. കാരണം രാജേഷ് പറയുന്നത് സര്‍ക്കാര്‍ വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് അത് ശരിയാണ്.എന്നാല്‍ എന്റെ വാദം അതല്ല,മുഖ്യമന്ത്രി വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ചുവെന്നാണെന്നും അനില്‍ അക്കരെ കുറിച്ചു.
അനില്‍ അക്കരയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
നന്ദി രാജേഷ് നന്ദി?
വടക്കാഞ്ചേരി ലൈഫ് ഫ്‌ളാറ്റ് നിര്‍മ്മാണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഞാന്‍ പുറത്ത് വിട്ട യു വി ജോസിന്റെ റിപ്പോര്‍ട്ട് ശരിവെച്ച പഞ്ചായത്ത് മന്ത്രിക്ക് നന്ദി രേഖപെടുത്തുന്നു.കാരണം ഞാന്‍ ആ കത്തിലൂടെ പറഞ്ഞത് മുഖ്യമന്ത്രി പിണറായി എഫ് സി ആര്‍ എ ലംഘിച്ചുവെന്നാണ്.ആ വാദം രാജേഷിന്റെവാര്‍ത്ത സമ്മേളനത്തിലൂടെ രാജേഷ് തന്നെ പരോക്ഷമായി സമ്മതിച്ചു. കാരണം രാജേഷ് പറയുന്നത് സര്‍ക്കാര്‍ വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് അത് ശരിയാണ്.എന്നാല്‍ എന്റെ വാദം അതല്ല,മുഖ്യമന്ത്രി വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ചുവെന്നാണ്.
ഇനി ഈ കേസിലെ സാക്ഷിയാണ് മന്ത്രി എം ബി രാജേഷ്..മാത്രമല്ല ഈ വിഷയത്തില്‍ അഞ്ച് രേഖകള്‍ പൊതുസമൂഹത്തിന് ഹാജരാക്കാന്‍ മന്ത്രി തയ്യാറാകണം.അതിന് നിയമപരമായുള്ള തടസ്സമുണ്ടെങ്കില്‍ താങ്കളുടെ വകുപ്പിന് നാളെത്തന്നെ വിവരാവകാശ നിയമ മനുസരിച്ച് ഞാന്‍ അപേക്ഷ നല്‍കുന്നതാണ്. ഈ കത്തില്‍ രേഖപെടുത്തിയതും മന്ത്രി സധൂകരിച്ചതുമായ കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ ചോദിക്കുന്നത്.
1) റീ ബില്‍ഡ് കേരളയുടെ പരിധിയില്‍ വന്ന ഈ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതി ലൈഫിലേക്ക് ശുപാര്‍ശ ചെയ്ത സര്‍ക്കാര്‍ രേഖ
2) 2019 ജൂലൈ 11 5മണിക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിനെ കോണ്‍ഫറന്‍സ് ഹാളില്‍ യു എ ഇ ഭരണാധികാരികള്‍ക്കൊപ്പം നടന്ന യോഗത്തിന്റെ മിനിറ്റ്സ്.
3)ഈ പദ്ധതിയുടെ നിര്‍മ്മാണ ചുമതല യൂണിടക്കിനെ ഏല്‍പ്പിക്കാന്‍ വേണ്ടി റെഡ് ക്രെസെന്റ് ലൈഫ് മിഷന് നല്‍കിയ കത്ത്.
4)2019ഓഗസ്റ്റ് 13ന് ചേര്‍ന്ന ലൈഫ് മിഷന്‍ യോഗത്തിന്റെ പകര്‍പ്പ്.
5)വടക്കാഞ്ചേരി നഗരസഭയുടെ കൈവശത്തിലുള്ള ഭൂമിയില്‍ കെട്ടിട്ടം നിര്‍മ്മിക്കാന്‍ ആര്‍ക്കാണ് സര്‍ക്കാര്‍ /ലൈഫ് മിഷന്‍ അനുവാദം നല്‍കിയത് ആയതിന്റെ രേഖ.
ഈ അഞ്ച് വിവരങ്ങളും മന്ത്രി നല്‍കണം.
അനില്‍ അക്കരെ പുറത്ത് വിട്ട കത്തിന് മറുപടിയുമായി കഴിഞ്ഞ ദിവസമാണ് മന്ത്രി എം ബി രാജേഷ് രംഗത്ത് വന്നത്.പ്രതിപക്ഷ ആരോപണങ്ങളെ കുഴിച്ചുമൂടുന്നതാണ് അനില്‍ അക്കരയുടെ കത്ത്. കത്തില്‍ ലൈഫ് മിഷനോ സര്‍ക്കാരിനോ ബന്ധമില്ലെന്ന് പറയുന്നു. കത്തില്‍ പറഞ്ഞത് തന്നെയാണ് സര്‍ക്കാര്‍ വാദം. മുന്‍ എംഎല്‍എയ്ക്കും പ്രതിപക്ഷ നേതാവിനും നന്ദിയെന്നും മന്ത്രി പറഞ്ഞു.
മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കരയുടെ വെളിപ്പടുത്തലോടു കൂടി പ്രതിപക്ഷം കഴിഞ്ഞ കുറേ കാലങ്ങളായി ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരുന്ന അപവാദപ്രചാരണങ്ങളുടെ സംസ്‌കാരം അവര്‍ തന്നെ നടത്തിയെന്ന് മന്ത്രി എം.ബി. രാജേഷ്. സര്‍ക്കാര്‍ ഇത്രയും കാലം പറഞ്ഞു കൊണ്ടിരുന്ന വാദങ്ങള്‍ ഈ രേഖയില്‍ കൂടി പ്രതിപക്ഷം ശരിവെക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതി ഘട്ടം ഘട്ടമായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിനായിരുന്നു തീരുമാനിച്ചിരുന്നത്. ഇക്കാര്യം സര്‍ക്കാര്‍ അസംബ്ലിയില്‍ വ്യക്തമാക്കിയ കാര്യമാണ്. പിന്നീട് റെഡ്ക്രസന്റ് സ്പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്തു. വാഗ്ദാനം സര്‍ക്കാര്‍ സ്വീകരിച്ചു. നിര്‍മ്മാണം നേരിട്ടു നടത്തുമെന്നും രേഖയില്‍ പറയുന്നുണ്ട്. ഇക്കാര്യം നേരത്തെ തന്നെ തങ്ങള്‍ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. രേഖകള്‍ ഉദ്ധരിച്ചു കൊണ്ടായിരുന്നു മന്ത്രി അനില്‍ അക്കരയ്ക്ക് മറുപടി നല്‍കിയത്.
ഭവനസമുച്ചയ നിര്‍മ്മാണത്തിനുള്ള പ്ലാന്‍ റെഡ്ക്രസന്റ് തിരഞ്ഞെടുത്ത നിര്‍മ്മാണ ഏജന്‍സിയായ യൂണിടാക് ലൈഫ് മിഷന് സമര്‍പ്പിക്കുകയും ലൈഫ് മിഷന്‍ അംഗീകാരം നല്‍കുകയും ചെയ്തുവെന്നാണ് രേഖയില്‍. നിര്‍മ്മാണ ഏജന്‍സിയെ തിരഞ്ഞെടുത്തത് സംസ്ഥാന സര്‍ക്കാരല്ല, റെഡ്ക്രസന്റാണ്. നിര്‍മ്മാണത്തിന് റെഡ്ക്രസന്റില്‍ നിന്ന് സര്‍ക്കാര്‍ സഹായം സ്വീകരിക്കുകയല്ല ചെയ്തത്, അവര്‍ നേരിട്ട് നിര്‍മ്മാണം നടത്തുകയാണ് ചെയ്തത്. അവര്‍ നേരിട്ട് നിര്‍മ്മാണം നടത്തിയ ഭവനസമുച്ചയങ്ങള്‍ സര്‍ക്കാര്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുക എന്നതായിരുന്നു ധാരണ. സര്‍ക്കാര്‍ സാമ്ബത്തിക സഹായങ്ങളോ സംഭാവനകളോ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് സാമ്ബത്തികമായിട്ടുള്ള യാതൊരു ബാധ്യതയുമില്ല എന്ന് രേഖയില്‍ തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അനില്‍ അക്കരെ കത്ത് വായിച്ചിട്ടാണോ പുറത്തുവിട്ടത്, അല്ലെങ്കില്‍ ആരെങ്കിലും പറഞ്ഞുകൊടുത്ത് ഒരു കത്ത് കിട്ടി എന്ന് പറഞ്ഞ് മാധ്യമങ്ങളുടെ മുമ്പിലേക്ക് ഓടിയതാണോ എന്ന് അറിയില്ലെന്നും മന്ത്രി പരിഹസിച്ചു. പുറത്തുവിട്ട കത്ത് ലൈഫ് മിഷനെക്കുറിച്ച് ഇന്നോളം നടത്തിയിട്ടുള്ള എല്ലാ അപവാദപ്രചരണങ്ങള്‍ക്കുമുള്ള പ്രതിപക്ഷത്തിന്റെ തന്നെ മറുപടിയാണ്. പ്രതിപക്ഷം മാപ്പ് പറയേണ്ടതാണെന്നും എം.ബി. രാജേഷ് പറഞ്ഞു.