അധികാരം മത്തുപിടിപ്പിച്ചു – മുഖ്യമന്ത്രി മോഹവുമായി പി.ജെ കുര്യന്‍ തിരുവല്ലയില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുഖ്യമന്ത്രി മോഹവുമായി പി.ജെ കുര്യന്‍ തിരുവല്ലയില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ മുന്നൊരുക്കങ്ങള്‍ നേരത്തെതന്നെ തുടങ്ങിക്കഴിഞ്ഞു. പത്തനംതിട്ട ഡി.സി.സിയിലെ മിക്കവാറും എല്ലാവരും പി.ജെ. കുര്യന്റെ കീശയില്‍ ആയിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ കുര്യന്‍ സാറിനെ വിട്ടൊരു കളിക്കും പത്തനംതിട്ട ഡി.സി.സി ഇല്ല. എതിര്‍ക്കാന്‍ സാധ്യതയുള്ളവരെ ഒന്നൊന്നായി ഒതുക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമാണ്  മുന്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജിനെയും അഡ്വ.സോജിയെയും ഇപ്പോള്‍ ഒതുക്കിയത്.

പി.ജെ കുര്യന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അല്ലെങ്കിലും എല്ലാം നിയന്ത്രിക്കുന്നത് ഇദ്ദേഹമാണ്. പിന്‍സീറ്റ്‌ ഡ്രൈവിംഗ് ആണ് ഇപ്പോള്‍ പത്തനംതിട്ട ഡി.സി.സിയില്‍ നടക്കുന്നത് . വണ്ടി ഓടിക്കുന്നത് പി.ജെ.കുര്യനും. രാഷ്ട്രീയത്തിലെ അതീവ തന്ത്ര ശാലിയാണ് കുര്യന്‍. എതിരാളികളെ ഒന്നൊന്നായി ഒതുക്കിയത് കൂടാതെ തന്റെ ഒപ്പം നിന്നവരെയും ഒതുക്കി. അധികാരങ്ങള്‍ തന്നിലേക്ക് എത്തിക്കുവാനുള്ള തന്ത്രങ്ങളാണ് പി.ജെ കുര്യന്‍ ഒരുക്കിയത്. അതില്‍ അധികാര മോഹികളായ പല നേതാക്കളും വീണുപോയി. പി.ജെ.കുര്യന്റെ മണ്ഡലമായ തിരുവല്ലയില്‍ ആകെ വിഷയമാണ്. സജി ചാക്കോ ഉള്‍പ്പെടെ നിരവധിപേരെ വെട്ടി ഒതുക്കി. ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസില്‍ ഭിന്നത ഉണ്ടാക്കി സീറ്റ് എങ്ങനെയും കൈപ്പിടിയില്‍ ഒതുക്കാനാണ് പി.ജെ കുര്യന്‍ ശ്രമിക്കുന്നത്.

തിരുവല്ല നിയോജകമണ്ഡലത്തില്‍ നിന്നും എങ്ങനെയും മത്സരിക്കുവാനുള്ള സാഹചര്യം ഒരുക്കുകയാണ് കുര്യന്‍. വര്‍ഷങ്ങളായി സ്വപ്നം കാണുന്ന മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് വാര്‍ധക്യകാലത്ത് അധികാരത്തിന്റെ മധുരം നുണയാനുള്ള വ്യഗ്രതയിലാണ് സ്വന്തം പഞ്ചായത്തില്‍ പോലും അണികള്‍ ഇല്ലാത്ത ഈ നേതാവ്. അണികള്‍ ഇല്ലെങ്കിലും നേതാക്കന്മാര്‍ കൂടെ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് ഇദ്ദേഹം. എന്നാല്‍ കുര്യന്റെ പൂതി നടക്കില്ലെന്ന് തിരുവല്ലയിലെ പല നേതാക്കളും പറയുന്നു. സൂര്യനെല്ലി ഉള്‍പ്പെടെയുള്ള പല കേസുകളും തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാവിഷയമായി വരുമ്പോള്‍ യു.ഡി.എഫിന് കേരളത്തില്‍ അധികാരത്തില്‍ എത്താന്‍ കഴിയില്ലെന്നും ഇവര്‍ വാദിക്കുന്നു. എന്തായാലും പത്തനംതിട്ടയിലെ കോണ്‍ഗ്രസില്‍ അധികാര വടംവലി തുടങ്ങിക്കഴിഞ്ഞു. ഡി.സി.സി പ്രസിഡന്റ് പ്രതീക്ഷക്ക് ഒത്തവണ്ണം ഉയര്‍ന്നില്ല എന്നതും ശ്രദ്ധേയമാണ്. മൂന്നോളം നേതാക്കള്‍ ഇപ്പോഴേ ഡി.സി.സി പ്രസിഡന്റിന്റെ കസേരക്ക് നോട്ടമിട്ടു കഴിഞ്ഞു. മോന്‍ ചത്താലും വേണ്ടില്ല ….മരുമോള്‍ കരയുന്നത് കാണണം. ഇതാണ് പത്തനംതിട്ടയില്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രസ് കോഡിനെ ചൊല്ലി തർക്കം ; വിദ്യാർത്ഥികൾ തമ്മിൽ തെരുവിൽ

0
കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ മാതമംഗലത്ത്...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍

0
ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍. കന്നിയങ്കത്തിൽ തന്നെ...