ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ മുങ്ങി

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ബഹുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളിൽ പാർക്കിംഗ് ഏരിയ പൂർണമായും വെള്ളത്തിനടിയിലായി കാറുകളുടെ വിൻഡോ വരെ വെള്ളം ഉയർന്നിരിക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത അതിശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കൻ ജില്ലയായ വൽസദിലാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. വൽസദിലെ ഉംബർഗാവ് താലൂക്കിൽ വ്യാഴാഴ്ച രാവിലെ വരെയുള്ള 16 മണിക്കൂറിനുള്ളിൽ 1100 മില്ലീമീറ്റർ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്. ഉംബർഗാവിന് പുറമെ വൽസദിലെ മറ്റ് പല താലൂക്കുകളിലും ഈ സമയപരിധിക്കുള്ളിൽ 600 മില്ലീമീറ്ററിലധികം മഴ ലഭിച്ചു. സ്ഥിതിഗതികൾ അതീവ ഗുരുതരമായതോടെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.

മഴ ശക്തമായതോടെ പ്രദേശത്തെ ഔരംഗ, പാർ, ദമൻ ഗംഗ എന്നീ നദികൾ കരകവിഞ്ഞൊഴുകുകയും വൽസദിൽ വലിയ രീതിയിലുള്ള വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്തു. സൂറത്ത് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് രണ്ടായിരത്തിലേറെ ആളുകളെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തെക്കൻ ഗുജറാത്തിലെ വൽസാദ്, നവ്സാരി, ഡാങ്സ്, സൂറത്ത്, താപി എന്നീ ജില്ലകളിൽ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ജാഗ്രത പാലിക്കാൻ പ്രാദേശിക ഭരണകൂടവും ദുരന്തനിവാരണ സേനയും കർശന നിർദേശം നൽകി.പ്രളയബാധിത ജില്ലകളിൽ രക്ഷാപ്രവർത്തനവും ആശ്വാസ നടപടികളും വേഗത്തിലാക്കാൻ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി മന്ത്രിമാർ പ്രളയബാധിത പ്രദേശങ്ങളിൽ നേരിട്ട് ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പ്രകൃതിയുടെ കലിപ്പിൽ വലയുന്ന ഗുജറാത്തിലെ ജനങ്ങൾക്ക് ആശ്വാസം പകരാൻ സർക്കാരും സന്നദ്ധപ്രവർത്തകരും ഒരുപോലെ രംഗത്തുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.കെ.ഇ.പി.ഡബ്ല്യു.എസ് പ്രവർത്തനോദ്ഘാടനവും ആചാര്യൻ എസ്.കെ രാഘവൻ അനുസ്മരണവും സെപ്റ്റംബർ 6ന് കൊട്ടാരക്കരയിൽ

0
കൊല്ലം: സിദ്ധനർ-കുറവർ എംപ്ലോയീസ് ആൻ്റ് പെൻഷനേഴ്സ് വെൽഫെയർ സൊസൈറ്റി (എസ്.കെ.ഇ.പി.ഡബ്ല്യു.എസ്)...

പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കം ; ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു

0
ന്യൂഡൽഹി : സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു....

പിണറായി പറഞ്ഞതാണ് പാർട്ടി നിലപാട് ; പിന്തുണച്ച് സജി ചെറിയാൻ

0
തിരുവനന്തപുരം: പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ച് സിപിഎം നേതാവ് സജി ചെറിയാൻ....

ആയുർവേദ ഡോക്ടർ വാടകയ്‌ക്കെടുത്ത കെട്ടിടത്തിൽ ഹോമിയോ ഡോക്ടറുടെ അലോപ്പതി ചികിത്സ

0
തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമ്പൂരി ജംഗ്ഷന് സമീപം പ്രവർത്തിച്ചിരുന്ന...