ആയുർവേദ ഡോക്ടർ വാടകയ്‌ക്കെടുത്ത കെട്ടിടത്തിൽ ഹോമിയോ ഡോക്ടറുടെ അലോപ്പതി ചികിത്സ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമ്പൂരി ജംഗ്ഷന് സമീപം പ്രവർത്തിച്ചിരുന്ന സ്വകാര്യ ക്ലിനിക്കിന് പൂട്ടിട്ട് പഞ്ചായത്ത് അധികൃതർ. ജീവനക്കാരും ചികിത്സാ രീതികളും ഉൾപ്പെടെ വ്യാജമായി വലിയ തട്ടിപ്പാണ് കേന്ദ്രത്തിൽ നടന്നിരുന്നതെന്ന് കണ്ടെത്തി. ഡോക്ടറും നഴ്സുമുൾപ്പെടെ ആശുപത്രി സംവിധാനങ്ങളോടെ പ്രവർത്തിച്ചിരുന്നിടത്ത് അ​ലോ​പ്പ​തി ഡോ​ക്ട​ര്‍ക്ക് പ​ക​രം ഹോ​മി​യോ ഡോ​ക്ട​റു​ടെ സേ​വ​ന​മാ​ണ് ക​ണ്ടെത്തിയത്. ആ​ശു​പ​ത്രി ന​ട​ത്തി​പ്പു​കാ​ര​നും അലോപ്പതി ലൈസൻസില്ലാത്ത വ്യാ​ജ ഡോ​ക്ട​റാ​ണെ​ന്ന് ക​ണ്ടെ​ത്തിയതോടെയാണ് പഞ്ചായത്ത് ഹെൽത് വിഭാഗം നടപടിയെടുത്തത്.

കൂ​ടാ​തെ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള അ​നു​മ​തി​യോ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ സം​സ്‌​ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മോ​ ഇവിടെയി​ല്ല. ലാ​ബി​ല്‍ നി​ല​വാ​ര​മു​ള്ള ടെ​സ്റ്റിം​ഗ് സാ​ധ​ന​ങ്ങ​ളുമില്ലാ​യി​രു​ന്നു. വ​ര്‍ഷ​ങ്ങ​ളാ​യി പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന ഈ ​ആ​ശു​പ​ത്രി​യി​ല്‍ കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ വ്യാ​ജ ഡോ​ക്ട​റാ​ണ് പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന​തെ​ന്ന് ഹെ​ല്‍ത്ത് അ​ധി​കൃ​ത​ര്‍ക്ക് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്നാ​യി​രു​ന്നു മി​ന്ന​ല്‍ പ​രി​ശോ​ധ​ന. രാത്രികാലങ്ങളിലടക്കം അടിയന്തര ചികിത്സയും കുത്തിവയ്പ്പുകളുമുൾപ്പടെ നൽകിയത് ഹോമിയോ – ആയുർവേദ ഡോക്ടറായിരുന്നെന്ന് കണ്ടെത്തിയതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.

അമ്പൂരി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഹെ​ല്‍ത്തി​ന്‍റെ​യും സം​യു​ക്ത​മാ​യി​ട്ടു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ ക്ര​മ​ക്കേ​ടു​ക​ളും ക​ണ്ടെ​ത്തി. ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ പ്ര​ദീപി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ജില്ലാ മെഡിക്കൽ ഓഫീസർക്കും പൊലീസിനും വിവരം കൈമാറിയെന്നും തുടർ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കം ; ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു

0
ന്യൂഡൽഹി : സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു....

പിണറായി പറഞ്ഞതാണ് പാർട്ടി നിലപാട് ; പിന്തുണച്ച് സജി ചെറിയാൻ

0
തിരുവനന്തപുരം: പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ച് സിപിഎം നേതാവ് സജി ചെറിയാൻ....

തിയേറ്ററുകളിലെ അമിത വില ; കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന

0
കൊച്ചി : കൊച്ചിയില്‍ മാളുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന. തിയേറ്ററുകളില്‍...

ആഫ്രിക്കയുടെ വലുപ്പം കൂടി, യൂറോപ്പും വടക്കേ അമേരിക്കയുംചെറുതായി ; പുതിയ ലോകഭൂപടം അംഗീകരിച്ച് യു...

0
ന്യൂയോർക്ക് : ആഫ്രിക്കയുടെ വലിപ്പം കൂടുതൽ കൃത്യമായി കാണിക്കുന്ന പുതിയ ലോകഭൂപടത്തിന്...