തിയേറ്ററുകളിലെ അമിത വില ; കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയില്‍ മാളുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന. തിയേറ്ററുകളില്‍ ഭക്ഷ്യോത്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. സ്റ്റോളുകളില്‍ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന വിലയും MRPയും ഉദ്യോഗസ്ഥർ പരിശോധിച്ചു.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സിവിൽ സപ്ലൈസ് അടക്കമുള്ള വിവിധ വകുപ്പുമായി ബന്ധപ്പെട്ട ആളുകളും സംയുക്തമായാണ് പരിശോധന നടത്തുന്നത്. വിലവിവര പട്ടിക അടക്കമുള്ളവ പരിശോധിക്കും. മാളുകളിൽ മാത്രമല്ല എയർപോർട്ടുകളിലും ഇത്തരം കൊള്ളകൾ നടക്കുന്നുണ്ട്. ഇന്ന് എറണാകുളം ജില്ലകളിലെ തീയേറ്ററുകളിൽ മാത്രമാണ് പരിശോധന നടത്തുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

തീയേറ്ററുകളിൽ ഭക്ഷണത്തിന് വില കൂടുതൽ ഈടാക്കുക മാത്രമല്ല പീക്ക് ടൈമിൽ ടിക്കറ്റ് വിലയും കൂടുതൽ ഈടാക്കുന്നുണ്ടെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ് പ്രതികരിച്ചു. 250 രൂപയുടെ ടിക്കറ്റ് എടുത്ത് 500 രൂപയുടെ പോപ്പ് കോൺ വാങ്ങേണ്ട അവസ്ഥയാണുള്ളത്. ഈ സാമൂഹ്യ വിഷയത്തിൽ ഇടപെടും. എന്നാൽ വില വിഷയത്തിൽ ഇടപെടാൻ നഗരസഭക്ക് പരിമിധിയുണ്ട്. സിനിമ വ്യവസായത്തെ തകർക്കാനല്ല ശ്രമം. തിരുവനന്തപുരത്ത് നഗരസഭ തീയറ്റർ ഉടമകളുടെ യോഗം വിളിക്കും. പാർക്കിംഗ്,മാലിന്യ സംസ്കരണ് എന്നിവയിൽ ഇടപെടും. ലൈസൻസ് വിഷയത്തിലും ഇടപെടുമെന്നും മേയർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആഫ്രിക്കയുടെ വലുപ്പം കൂടി, യൂറോപ്പും വടക്കേ അമേരിക്കയുംചെറുതായി ; പുതിയ ലോകഭൂപടം അംഗീകരിച്ച് യു...

0
ന്യൂയോർക്ക് : ആഫ്രിക്കയുടെ വലിപ്പം കൂടുതൽ കൃത്യമായി കാണിക്കുന്ന പുതിയ ലോകഭൂപടത്തിന്...

വിദ്യാർഥികളായി സതീശനും മന്ത്രിമാരും ; ഐഐഎമ്മിലെ ക്ലാസ് ഇന്ന് അവസാനിക്കും

0
കോഴിക്കോട്: കോഴിക്കോട് ഐഐഎമ്മിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉള്ള പരിശീലനം ഇന്ന് സമാപിക്കും. ഉച്ചക്ക്...

ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ...

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ്...

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു ; ഏറ്റുമാനൂരിൽ ബിടെക് വിദ്യാർത്ഥി പിടിയിൽ

0
കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ...