സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു ; ഏറ്റുമാനൂരിൽ ബിടെക് വിദ്യാർത്ഥി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ മംഗളം കോളേജിലെ നാലാം വർഷ ബി ടെക് വിദ്യാർത്ഥി അജ്മലാണ് പിടിയിലായത്. ഫോണിൽ സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് സൂക്ഷിച്ചിരുന്നു. വിദ്യാർത്ഥികൾ ചിത്രങ്ങൾ കണ്ടതോടെ പോലീസിൽ വിവരം അറിയിച്ചു. അജ്മലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇയാൾ ചിത്രങ്ങൾ മറ്റാർക്കും അയച്ചിട്ടില്ലെന്നും ഫോണിൽ സൂക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പരിശോധനയിൽ കണ്ടെത്തി. ക്ലാസിലെ കുട്ടികളുടെ ചിത്രങ്ങളാണ് ഇയാളുടെ ഫോണിലുണ്ടായിരുന്നത്. ഇയാൾ ഏറ്റവും പുതിയ മോഡൽ ഫോണാണ് ഉപയോ​ഗിച്ചിരുന്നത്. അതിനാൽ തന്നെ ഫോട്ടോയെടുക്കാനായി ഇയാളെ മിക്കവരും സമീപിച്ചിരുന്നു എന്നാണ് വിദ്യാർത്ഥികൾ നൽകിയിരിക്കുന്ന മൊഴി. ക്യാംപുകളിൽ ഒക്കെ പങ്കെടുക്കുന്ന സമയത്തും മറ്റ് കോളേജുകളിലെ കുട്ടികളുടെ അടക്കം ചിത്രങ്ങൾ ഇയാൾ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇയാളുടെ ലാപ്ടോപ് വിദ്യാർത്ഥികളിലൊരാൾ എടുത്തപ്പോഴാണ് ഇത്തരത്തിൽ ഫോട്ടോകൾ ദുരുപയോ​ഗം ചെയ്തിരിക്കുന്നതായി കണ്ടെത്തിയത്.

പിന്നീട് വിദ്യാർത്ഥികൾ ഇത് പരസ്പരം അറിയിക്കുകയും മാതാപിതാക്കളെ അറിയിച്ച് പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്നാണ് ഇന്നലെ കോളേജിലെത്തി ഇയാളെ പോലീസ് ചോദ്യം ചെയ്ത് ലാപ്ടോപ്പും ഫോണും കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഐറ്റി ആക്റ്റ് മാത്രമാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം അഴിപ്പിച്ച് മർദ്ദിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം...

0
ബെം​ഗളൂരു: ബെംഗളൂരുവിൽ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം...

കെപിസിസി അധ്യക്ഷ പദത്തിൽ ‘ഫയൽ’ തുറക്കാതെ എഐസിസി , ആരുടെയും പേര് നിർദേശിക്കില്ലെന്ന നിലപാടിൽ...

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാനായുള്ള നീക്കങ്ങൾ ഇനിയും എഐസിസി നേതൃത്വം...

യുപിയില്‍ പള്ളി പൊളിച്ചുമാറ്റി ; ഇഖ്‌റ ഹസന്‍ എംപിയെ വീട്ടുതടങ്കലിലാക്കി

0
ലഖ്‌നൗ : യുപിയിലെ സഹാറന്‍പൂരില്‍ കലക്ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ചുനീക്കി. വന്‍...

കണ്ണൂർ – മൂന്നാർ റൂട്ടിൽ സെർവീസ് നടത്തിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് വരുമാനമായി ലഭിച്ചത്...

0
മൂന്നാർ: കണ്ണൂർ – മൂന്നാർ റൂട്ടിൽ സെർവീസ് നടത്തിയ കെഎസ്ആർടിസി...