പിണറായി പറഞ്ഞതാണ് പാർട്ടി നിലപാട് ; പിന്തുണച്ച് സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ച് സിപിഎം നേതാവ് സജി ചെറിയാൻ. പിണറായി പറഞ്ഞതാണ് പാർട്ടി നിലപാട്. പാർട്ടിയിലെ ഒരുവിഭാ​ഗം അണികൾക്ക് തെറ്റിദ്ധാരണ ഉണ്ടായി. അവരെക്കുറിച്ചാണ് പിണറായി പറഞ്ഞത്. പാർട്ടിയിലെ ചെറിയവിഭാ​ഗം മാറി വോട്ട് ചെയ്തതുകൊണ്ടാണല്ലോ അവർ വിജയിച്ചത്. അത് ചെയ്യാൻ പാടില്ലായിരുന്നു. അത് തെറ്റായിപ്പോയി. അതാണ് പിണറായി വിജയൻ സൂചിപ്പിച്ചതെന്നും സജി ചെറിയാൻ പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്കാണ് തെറ്റുപറ്റിയതെന്ന് പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞതിലായിരുന്നു സജി ചെറിയാന്റെ പ്രതികരണം. പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമാണെന്നും വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ​ഗോവിന്ദൻ, ജി. സുധാകരൻ തുടങ്ങിയവർ പാർട്ടി വിട്ടുപോയത് ​ഗൗരവത്തോടെ പരിശോധിക്കണമെന്നുമുള്ള പി. ജയരാജന്റെ പ്രസ്താവനയെ സജി ചെറിയാൻ തള്ളി.

പാർട്ടി വിട്ടവർ സ്വന്തം തീരുമാനപ്രകാരം പോയവരാണ്. അധികാരം മോഹിച്ചാണ് അവരെല്ലാം പോയത്. അവരെ പാർട്ടി പുറത്താക്കിയതല്ല. ആർക്കും ഒരു രാഷ്ട്രീയപാർട്ടിയിൽനിന്ന് പോകാനുള്ള അവകാശമുണ്ട്. അവർ പോയി. അവർ മറ്റുസ്ഥലങ്ങളിൽ ചേക്കേറി. സിപിഎം വിട്ടുപോയശേഷം അവർക്ക് സിപിഎമ്മിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട് സിപിഐയുമായി ഒരു തർക്കവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാം പരിഹരിക്കും. വിഷയത്തിൽ ഇടതുമുന്നണി ആലോചിച്ച് വേണ്ട തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.കെ.ഇ.പി.ഡബ്ല്യു.എസ് പ്രവർത്തനോദ്ഘാടനവും ആചാര്യൻ എസ്.കെ രാഘവൻ അനുസ്മരണവും സെപ്റ്റംബർ 6ന് കൊട്ടാരക്കരയിൽ

0
കൊല്ലം: സിദ്ധനർ-കുറവർ എംപ്ലോയീസ് ആൻ്റ് പെൻഷനേഴ്സ് വെൽഫെയർ സൊസൈറ്റി (എസ്.കെ.ഇ.പി.ഡബ്ല്യു.എസ്)...

ആയുർവേദ ഡോക്ടർ വാടകയ്‌ക്കെടുത്ത കെട്ടിടത്തിൽ ഹോമിയോ ഡോക്ടറുടെ അലോപ്പതി ചികിത്സ

0
തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമ്പൂരി ജംഗ്ഷന് സമീപം പ്രവർത്തിച്ചിരുന്ന...

തിയേറ്ററുകളിലെ അമിത വില ; കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന

0
കൊച്ചി : കൊച്ചിയില്‍ മാളുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന. തിയേറ്ററുകളില്‍...

ആഫ്രിക്കയുടെ വലുപ്പം കൂടി, യൂറോപ്പും വടക്കേ അമേരിക്കയുംചെറുതായി ; പുതിയ ലോകഭൂപടം അംഗീകരിച്ച് യു...

0
ന്യൂയോർക്ക് : ആഫ്രിക്കയുടെ വലിപ്പം കൂടുതൽ കൃത്യമായി കാണിക്കുന്ന പുതിയ ലോകഭൂപടത്തിന്...