150 ഏക്കറിലധികം സർക്കാർ ഭൂമി കയ്യേറിയെന്ന പരാതി; ശ്രീ ശ്രീ രവിശങ്കറിന്റെ സ്ഥാപനത്തിനെതിരെ എസ്‌ഐടി അന്വേഷണം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ശ്രീ ശ്രീ രവിശങ്കറിൻറെ ആർട്ട് ഓഫ് ലിവിംഗ് ഭൂമി കയ്യേറിയെന്ന ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കർണാടക സർക്കാർ. ബംഗളുരും റീജിയണൽ കമ്മീഷണറുടെ നേതൃത്വത്തിലുളള 11 അംഗ എസ്ഐടിയാണ് രൂപീകരിച്ചത്. കർണാടക ലാൻഡ് റവന്യൂ ആക്ട്- 1964, കർണാടക ലാൻഡ് ഗ്രാബ്ബിംഗ് പ്രൊഹിബിഷൻ ആക്ട്- 2011 എന്നിവ പ്രകാരമാണ് ജൂലൈ 17-ന് കർണാടക റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. ബെംഗളൂരു സൗത്ത് താലൂക്കിലെ ഉത്തരഹള്ളി ഹോബ്ലിയിലെ കഗ്ഗലിപുര, ബിഎം കാവൽ, അഗര വില്ലേജുകളിലെ സർക്കാർ ഭൂമി ആർട്ട് ഓഫി ലിവിംഗ കയ്യേറിയെന്നാണ് പരാതി. എസ് സി എസ് ടി വിഭാഗക്കാരുടെ 150 ഏക്കർ ഭൂമി ആർട്ട് ഓഫി ലിവിംഗ് കയ്യേറിയെന്നും ആരോപണമുണ്ട്.

സർക്കാർ രേഖകളും സ്ഥാപനങ്ങളുടെ രേഖകളും പരിശോധിക്കുക, ഭൂമി അനുവദിച്ച രേഖകളുടെ ആധികാരികത ഉറപ്പാക്കുക, യഥാർത്ഥ ഭൂമിയുടമകളെയും നിയമപരമായ അവകാശികളെയും കണ്ടെത്തുക, വ്യാജരേഖകളോ കൃത്രിമ ഇടപാടുകളോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുക, കോടതികളിലുള്ള കേസുകൾ വിലയിരുത്തുക, ഉപഗ്രഹ ദൃശ്യങ്ങളുടെ സഹായത്തോടെ പരിസ്ഥിതി നാശം പരിശോധിക്കുക, പൊതുഭൂമികളും ജലാശയങ്ങളും സർവേ ചെയ്യുക, ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകുക, കൈയേറ്റ ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്തുക, സർക്കാർ-പൊതുഭൂമികൾ സംരക്ഷിക്കുന്നതിനുള്ള നിയമ-ഭരണ നടപടികൾ ശുപാർശ ചെയ്യുക എന്നിവയാണ് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സജിത് മുട്ടപ്പലത്തെ അറസ്റ്റ് ചെയ്താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺ​ഗ്രസ്

0
തിരുവനന്തപുരം: എംഎൽഎ രമ്യാ ഹരിദാസ് നൽകിയ പരാതിയിൽ സജിത് മുട്ടപ്പലത്തെ അറസ്റ്റ്...

മലപ്പുറം വെളിമുക്കില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു

0
മലപ്പുറം: ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ സാരമായി...

മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധത്തിനു നേരെ പോലീസ് നടത്തിയ അതിക്രമത്തിലും...

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍

0
മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി...