അയോധ്യയും വരാണസിയും പോലെ ഞാൻ പത്തനംതിട്ടയേയും മാറ്റുമെന്ന് അനിൽ ആന്റണി ; അത് വേണോയെന്ന് ജനങ്ങൾ…!

For full experience, Download our mobile application:
Get it on Google Play

ഡൽഹി : അയോധ്യയും വരാണസിയും പോലെ പത്തനംതിട്ടയേയും മാറ്റുമെന്ന് ബി.ജെ.പി സ്ഥാനാർഥി അനിൽ ആന്റണി. സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല ബി.ജെ.പിയിലെത്തിയതെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. മോദിജിയുടെ കാഴ്ചപ്പാടിന് വേണ്ടി പ്രവർത്തിക്കാനാണ് ബി.ജെ.പിയിലെത്തിയത്. പാർട്ടി നേതൃത്വമാണ് സ്ഥാനാർഥിത്വം തീരുമാനിച്ചത്. അത് അംഗീകരിക്കുന്നുവെന്നും അനിൽ ആന്റണി വ്യക്തമാക്കി. രാജ്യത്തെ മുഴുവൻ മണ്ഡലങ്ങളിലും മോദിയുടെ ഗ്യാരണ്ടിയാണ് ബി.ജെ.പിയുടെ പ്രചാരണായുധം. കേരളത്തിലും ഏറ്റവും ഗുഡ്‌വിൽ ഉള്ള നേതാവ് മോദിയാണ്. അയോധ്യയും വരാണസിയുമെല്ലാം ലോകത്തെ തന്നെ ഏറ്റവും വലിയ മത കേന്ദ്രങ്ങളായി മാറി.

എന്നാൽ ശബരിമലയിൽ ഇപ്പോഴും പ്രാഥമിക സൗകര്യങ്ങൾ പോലുമില്ല. ശബരിമലയിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങൾ കൊണ്ടുവരുമെന്നും അനിൽ പറഞ്ഞു.കാർഷിക മേഖലയിൽ മോദിജി ചെയ്ത കാര്യങ്ങൾ ചരിത്രത്തിൽ ഇതുവരെ ഒരാളും ചെയ്തിട്ടില്ല. 11 കോടിയോളം കാർഷിക കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം കോടിയോളം രൂപയാണ് ഇതിനകം മോദി സർക്കാർ ചെലവഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട്ട് എക്‌സൈസിന്റെ വൻ ലഹരിവേട്ട

0
കോഴിക്കോട്: ലഹരിവസ്തുക്കളുടെ വ്യാപനത്തിനെതിരെ ശക്തമായ നടപടി തുടരുന്നതിനിടെ കോഴിക്കോട്ട് വൻ...

പിങ്ക് പോലീസിൽ പരാതിപ്പെടാനെത്തി ; തിരിഞ്ഞുനോക്കാതെ വനിതാ പോലീസുകാർ

0
ഗാസിയാബാദ്: പിങ്ക് പോലീസ് ബൂത്തിന് മുന്നിൽ ബഹളംവെയ്ക്കുകയും ബൂത്തിന്റെ ചില്ല് വാതിൽ...

സംസ്ഥാനത്ത് 10000 കോടിയുടെ വമ്പന്‍ നിക്ഷേപത്തിന് ടാറ്റ!

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിക്ഷേപ സന്നദ്ധരായി ടാറ്റ. കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ...

കൊച്ചി തീരത്ത് മുങ്ങിയ ചരക്കു കപ്പൽ എംഎസ്സിഎൽസ3യിലെ ചാക്കുകൾ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു

0
തിരുവനന്തപുരം: കൊച്ചി തീരത്ത് മുങ്ങിയ ചരക്കു കപ്പൽ എംഎസ്സിഎൽസ3യിലെ കണ്ടെയ്നറുകളിലെ ചാക്കുകൾ...