തിരുവനന്തപുരം : ഒരു വര്‍ഷം നീണ്ട പോരാട്ടത്തിലൂടെ നേടിയ കണ്‍മണിക്ക് എയ്ഡന്‍ എന്ന് പേരിട്ടിരിക്കുകയാണ് അനുപമയും അജിത്തും. വീടുമായി കുഞ്ഞിനെ ഇണക്കാനുള്ള കളി ചിരികളാണ് വീട്ടില്‍ ഇപ്പോള്‍ നിറയുന്നത്. അതേസമയം ഇവര്‍ക്ക് അനുകൂലമായും പ്രതികൂലവുമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അനുപമയ്‌ക്ക് കുട്ടിയെ കിട്ടിയതില്‍ സന്തോഷമുണ്ടെങ്കിലും അനുപമയുടെ മാതാപിതാക്കളുടെ അവസ്ഥ കൂടി ചിന്തിക്കണമെന്ന് അനില്‍ നമ്പ്യാര്‍. അനുപമയ്‌ക്കൊപ്പം നില്‍ക്കുന്ന അമ്മമാര്‍ കൂടി അനുപമയുടെ അമ്മയുടെയും അച്ഛന്റെയും സ്ഥിതി ആലോചിക്കണമെന്നും അനില്‍ നമ്പ്യാര്‍ പറയുന്നു.
അനില്‍ നമ്പ്യാരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
നൊന്തുപെറ്റ വേദന എല്ലാ അമ്മമാര്‍ക്കും ഒരുപോലെയാണ്. അനുപമയുടെ അമ്മയും അച്ഛനും കടന്നുപോകുന്നത്
കനല്‍ വഴികളിലൂടെയാണെന്ന് കൂടെ നില്‍ക്കുന്ന തള്ളമാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ലൈവ് കവറേജ്, പുഷ്പവൃഷ്ടി, ആലങ്കാരിക
ഭാഷ, അതിഭാവുകത്വം…ഇതിന് മാത്രമുണ്ടോ ഈ അഭ്യാസ പ്രകടനം!