തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്ന എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ തീരുമാനം തെറ്റെന്ന് കെ മുരളീധരന്‍ എംപി. അനില്‍ ആന്റണിയുടെ പോക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ല. അനില്‍ ആന്റണിക്ക് എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടായാല്‍ ചര്‍ച്ചയിലൂടെ അത് പരിഹരിക്കാമായിരുന്നു. അല്ലാതെ എ കെ ആന്റണിയെ വേദനിപ്പിക്കരുതായിരുന്നു. അനില്‍ പ്രവര്‍ത്തിച്ചത് ടെക്നിക്കല്‍ രംഗത്ത് മാത്രമാണ്. താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എല്ലാം ഭദ്രമെന്ന് പറയാകില്ല. പാര്‍ട്ടിയില്‍ നിന്നും പലര്‍ക്കും തിക്താനുഭവങ്ങളുണ്ടാകുന്നുണ്ട്. പക്ഷേ ബിജെപിയില്‍ ചേരാനുള്ള അനില്‍ ആന്റണിയുടെ തീരുമാനം തെറ്റാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. താനെന്തായാലും കോണ്‍ഗ്രസ് വിടില്ലെന്നും എന്നും പാര്‍ട്ടിയിലുണ്ടാകുമെന്നും മുരളീധരന്‍ വ്യക്തമാക്കി.