Tuesday, February 18, 2025 12:47 am

സജീവമായി നായാട്ട് സംഘങ്ങള്‍ ; കാട്ടുപോത്തിനെ കുടുക്കാന്‍ കെണികള്‍ , പരിശോധന ശക്തം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഒരിടവേളയ്ക്ക് ശേഷം കേരള-തമിഴ്‌നാട് വനാതിർത്തിയിൽ നായാട്ട് സംഘങ്ങൾ സജീവമാകുന്നു. തമിഴ്നാട് അതിർത്തിയിലെ എസ്റ്റേറ്റ് കേന്ദ്രീകരിച്ചാണ് നായാട്ട് സംഘങ്ങളുടെ പ്രവർത്തനം. ഇവിടെ കേരള-തമിഴ്നാട് വനംവകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ കാട്ടുപോത്തിനെ വേട്ടയാടുന്നതിനുള്ള 12 കെണികൾ കണ്ടെടുത്തു.

മൂന്നാർ ടോപ്സ്റ്റേഷനിൽ കഴുത്തിൽ കയർ കെണി കുടുങ്ങി വീണു കിടന്ന കാട്ടുപോത്തിനെ വനംവകുപ്പ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നായാട്ട് സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലെയും വനംവകുപ്പ് നടത്തുന്ന പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ കേരള-തമിഴ്നാട് അതിർത്തിയിലെ എസ്റ്റേറ്റുകൾ കേന്ദ്രീകരിച്ചാണ് നായാട്ട് സംഘങ്ങളുടെ പ്രവർത്തനം.

ഉണക്ക ഇറച്ചിക്ക് നല്ല വില ലഭിക്കുന്നതിനാൽ കാട്ടുപോത്തിനെയാണ് പ്രധാനമായും വേട്ടയാടുന്നത്. ഇത്തരത്തിൽ വേട്ടയാടാൻ വെച്ച പ്ലാസ്റ്റിക് കയറുകൊണ്ടുള്ള കെണിയിൽ കുടുങ്ങിയ കാട്ടുപോത്തിന്‍റെ കുഞ്ഞിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പാന്പാടുംചോല ഭാഗത്ത് നിന്ന് കൂടുതൽ കെണികൾ കണ്ടെത്തിയത്.

ലോക്ക്ഡൗണിൽ അതിർത്തികളിൽ വനംവകുപ്പ് പരിശോധന കൂട്ടിയതിനെ തുടർന്ന് ഉൾക്കാടുകളിലെ ശ്രദ്ധകുറഞ്ഞതാണ് നായാട്ടിന് ഇറങ്ങുന്നവര്‍ മുതലെടുക്കുന്നത്. കാട്ടുപോത്തിന്‍റെ കഴുത്തിൽ കെണി കുടുങ്ങിയതിൽ തമിഴ്നാട് വനംവകുപ്പ് കേസ് എടുത്തു. തമിഴ്നാട് തേനി ജില്ലയിലെ ടോപ്‌സ്റ്റേഷൻ മേഖലയിലാണ് നായാട്ടു സംഘങ്ങളുള്ളത്. ഇതിന്‍റെ ഒരു ഭാഗം കേരളത്തിലുമുള്ളതിനാൽ നായാട്ടുസംഘങ്ങളെ പിടികൂടാൻ സംസ്ഥാന വനംവകുപ്പും അന്വേഷണം ഊ‌ർജിതമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികൻ കാറിടിച്ച് മരിച്ചു

0
തിരുവനന്തപുരം : കരമന-കളിയിക്കാവിള പാതയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികൻ...

വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്ന ബാറുകള്‍ അനുവദിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍

0
ഭോപ്പാല്‍: വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്ന ബാറുകള്‍ അനുവദിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍....

ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാം ഘട്ടത്തിന് ആറന്മുളയില്‍ തുടക്കം

0
പത്തനംതിട്ട : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഇനി ഞാന്‍...

കെ.ഐ.ഐ.ടി ക്യാമ്പസ് ഹോസ്റ്റലിൽ നേപ്പാൾ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

0
ഭുവനേശ്വർ: ഒഡിഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (കെ.ഐ.ഐ.ടി) യുടെ...