യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ വെച്ച് പുറമറ്റം സ്വദേശി സിനി വർഗീസ് മരിച്ച സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗാർഹിക പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഒരു വർഷത്തിനു ശേഷം ഭർത്താവ് പോലീസിന്റെ  പിടിയിലായി.  കൊല്ലം തേവലക്കര പടിഞ്ഞാറ്റേക്കര കല്ലൂരേത്ത് വീട്ടിൽ കെ.ഒ.മോനിഷ് ആണ് പിടിയിലായത്. ഒരു വർഷം മുമ്പ്  യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ വച്ച് പുറമറ്റം സ്വദേശി സിനി വർഗീസ് മരിച്ച സംഭവത്തിലാണ് അറസ്റ്റ്.

യുവതിയെയും കുട്ടിയെയും ശാരീരികവും മാനസികവുമായി മോനിഷ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പോലീസ് പറയുന്നു. പീ‍ഡനം സഹിക്കാൻ പറ്റാതായതോടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് പോലീസ് ഇൻക്വസ്റ്റ് നടത്തിയിരുന്നു. യുവതിയുടെ മാതാവ് കോയിപ്രം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് സ്ത്രീ പീഡനത്തിനു കേസ് എടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

അന്വേഷണത്തിലാണ് പീഡന വിവരങ്ങൾ തന്റെ അടുത്ത ബന്ധുക്കൾക്കും ചില കൂട്ടുകാർക്കും സന്ദേശങ്ങളായി യുവതി അയച്ചിരുന്നതു തെളിവായി ലഭിക്കുന്നത്. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണിന്റെ നിർദേശപ്രകാരം ഡിവൈഎസ്പി കെ.സജീവ്, എസ്ഐ സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ ഇയാളെ കൊല്ലത്തു നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...